ETV Bharat / state

'ലൈംഗികാതിക്രമത്തിനെതിരെയുളള പോരാട്ടത്തില്‍ കൂടെ നിന്നു': പ്രിയങ്കക്ക് വേണ്ടി വിനേഷ് ഫോഗട്ട് വയനാട്ടിൽ - VINESH PHOGAT IN WAYANAD

ബ്രിജ് ഭൂഷണെതിരെ നടത്തിയ പോരാട്ടത്തില്‍ പ്രിയങ്ക ഗാന്ധി കൂടെ നിന്നുവെന്ന് ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ വിനേഷ് ഫോഗട്ട്. വലിയ ഭൂരിപക്ഷത്തോടെ പ്രിയങ്കയെ വിജയിപ്പിക്കണമെന്നും വിനേഷ്‌ പറഞ്ഞു.

PRIYANKA GANDHI CONGRESS  പ്രിയങ്ക ഗാന്ധി വയനാട്  VINESH PHOGAT IN WAYANAD  CONGRESS WAYANAD ELECTION CAMPAIGN
Vinesh Phogat (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 9, 2024, 3:14 PM IST

വയനാട്: ബ്രിജ് ഭൂഷണെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ നടത്തിയ പോരാട്ടത്തില്‍ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നു എന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എംഎൽഎയുമായ വിനേഷ് ഫോഗട്ട്. വനിത ഗുസ്‌തി താരങ്ങൾക്ക് എതിരെ റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിനൊപ്പം പ്രിയങ്ക നിന്നുവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലിൽ നടന്ന യുഡിഎഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു വിനേഷ്‌ ഫോഗട്ട്. 'ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബിജെപി സംരക്ഷിച്ചപ്പോൾ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങൾക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല, സമൂഹത്തിന് വേണ്ടി കൂടിയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്ത്രീപക്ഷ നിലപാടിൽ നിന്നുകൊണ്ട് പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനമെന്നും' ഫോഗട്ട് പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ശബ്‌ദം ഇന്ത്യയുടെ പാർലമെൻ്റിൽ ഉയരുന്നത് നരേന്ദ്ര മോദിയെ ഉൾപ്പെടെ ഭയപ്പെടുത്തും. അതിന് വലിയ ഭൂരിപക്ഷത്തോടെ അവരെ വിജയിപ്പിക്കണമെന്നും വിനേഷ് ഫോഗട്ട് വയനാട്ടിലെ ജനങ്ങളോട് പറഞ്ഞു.

Also Read: ജയിച്ചാല്‍ ഇനി വയനാട്ടിലേക്ക് വരുമോ? ചോദ്യത്തോട് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.