കണ്ണൂർ : പരിയാരം മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ വാർഡിന് പുറത്ത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ. കുട്ടികളും നഴ്‌സുമാരും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9 മണിയോടയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് പാമ്പിനെ കണ്ടത്. 15 കുഞ്ഞുങ്ങളും നഴ്‌സുമാരുമാണ് ആ സമയത്ത് അകത്ത് ഉണ്ടായിരുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ട് കൂട്ടിരിപ്പുകാർ ബഹളം വയ്‌ക്കുകയായിരുന്നു. ബഹളം കേട്ട് ഓടി എത്തിയ ആളുകൾ ചേർന്നാണ് പാമ്പിനെ നീക്കിയത്. ആശുപത്രിക്ക് ചുറ്റും പടർന്നുകയറിയ ചെടികളിൽ നിന്നാണ് പാമ്പ് വന്നതെന്നാണ് നിഗമനം. ഇതിന് മുൻപ് മെഡിക്കൽ കേളജിലെ എട്ടാം നിലയിലേക്ക് ഇത്തരത്തിൽ ചെടിയിലൂടെ മൂർഖൻ പാമ്പ് കയറിയിരുന്നു.