തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതാണെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും സമ്മതിച്ചില്ലെന്നും ഇപ്പോള്‍ മന്ത്രിമാര്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എപ്പോഴാണോ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നത് അപ്പോള്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം തുടങ്ങുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം ചര്‍ച്ചയാകുന്നത്. എന്നാല്‍ ഒരാഴ്‌ച കഴിയുമ്പോഴേക്കും ഇവര്‍ തമ്മില്‍ കോംപ്രമൈസ് ആവുകയും ചെയ്യും. ഗവർണറും സർക്കാരും നിയമം ലംഘിച്ച് ഓർഡിനൻസ് പാസാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുഖ്യമന്ത്രി അറിയാതെയാണ് മലപ്പുറം പരാമർശം നൽകിയതെങ്കിൽ എന്തുകൊണ്ട് പിആര്‍ ഏജന്‍സിക്കെതിരെ കേസ് നല്‍കുന്നില്ല? മുന്‍ എംഎൽഎയുടെ മകന്‍ കൂടെയുണ്ടായിരുന്നുവെങ്കില്‍ ഒന്ന് ഫോണിൽ വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
Also Read: മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പ്രവർത്തന പരാമര്‍ശം; മറുപടി കത്തില്‍ അതൃപ്‌തി രേഖപ്പെടുത്തി ഗവർണർ