മലപ്പുറം: വളാഞ്ചേരിയിൽ ഭർതൃമതിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. കണ്ടാലറിയാവുന്ന ആളുകളാണ് സംഭവത്തിന് പിന്നിലെന്ന് യുവതി പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.