ETV Bharat / state

'ദുരന്തബാധിത മേഖലയിലെ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കും'; വി ശിവൻകുട്ടി - education will restart In Wayanad

വയനാട്ടിലെ ദുരന്തബാധിത മേഖലകളിലെ വിദ്യാർഥികൾക്ക് പെട്ടെന്ന് വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മുണ്ടക്കൈ സ്‌കൂൾ പുനർനിർമിക്കുമെന്നും മന്ത്രി പറഞ്ഞു.

MINISTER V SIVANKUTTY ON EDUCATION  WAYANAD LANDSLIDE  സ്‌കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കും  LATEST NEWS IN MALAYALAM
Education Minister V Sivankutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 7:51 PM IST

വയനാട്ടിലെ സ്‌കൂൾ വിദ്യാഭ്യാസം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി (ETV Bharat)

കൊല്ലം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വയനാട് കലക്‌ടറേറ്റിൽ ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉന്നത തലയോഗം ചേരും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് എത്രയും പെട്ടെന്ന് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

അക്കാര്യത്തിൽ സംസ്ഥാന സ്ട്രീം എന്നോ സിബിഎസ്ഇ എന്നോ വ്യത്യാസമുണ്ടാകില്ല. എല്ലാവരും നമ്മുടെ കുട്ടികളാണെന്നും മന്ത്രി പറഞ്ഞു. ദുരന്തം വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.

നാളെ (ഓഗസ്‌റ്റ് 7) ചേരുന്ന യോഗത്തിലെ റിപ്പോർട്ടിനെ മുൻനിർത്തി കർമ്മ പരിപാടി തയ്യാറാക്കി ദുരന്തബാധിത മേഖലയിൽ എത്രയും പെട്ടെന്ന് വിദ്യാഭ്യാസ കാര്യങ്ങൾ സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് ദുരന്തത്തിൽ 53 കുട്ടികളാണ് കാണാതാവുകയോ മരണപ്പെടുകയോ ചെയ്‌തത്. അതുപോലെ തന്നെ ജിവിഎച്ച്എസ്എസ് വെള്ളാർമല, ജിഎൽപിഎസ് മുണ്ടക്കൈ എന്നീ സ്‌കൂളുകൾക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്‌കൂളുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുക എന്നതാണ് അടിയന്തര ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

വെള്ളാർമല സ്‌കൂളിനെ മാതൃകയാക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. കുട്ടികളുടെ വിദ്യാഭ്യാസം മുൻനിർത്തി വരുന്ന ഏത് സഹായവും സ്വീകരിക്കും. തകർന്ന മുണ്ടക്കൈ സ്‌കൂൾ പുനർനിർമിക്കാമെന്ന മോഹൻലാലിന്‍റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ട ഉടനെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Also Read: വെള്ളാര്‍മലക്കാരുടെ സ്‌കൂളിന്നില്ല, പൂമ്പാറ്റകളെ പോലെ പാറി നടന്ന കുട്ടികളില്ല...; ദുരന്ത ഭൂമിയില്‍ ഉള്ളുലഞ്ഞ് മുന്‍ അധ്യാപകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.