ETV Bharat / state

വി മുരളീധരന്‍റെ പ്രചാരണ ജാഥയിലേക്ക് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; മൂന്നംഗ സംഘത്തിനെതിരെ പരാതി - V Muraleedharan was threatened - V MURALEEDHARAN WAS THREATENED

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയിൽ അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരിക്കവെയാണ് ബൈക്കിൽ മൂന്നുപേരെത്തി സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തുകയും പ്രകോപനപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യുന്നത്

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024  V MURALEEDHARAN  V MURALEEDHARAN THREATENED BY GANG  വി മുരളീധരന്‍റെ ജാഥയിൽ അതിക്രമം
BJP Candidate V Muraleedharan Was Threatened By The Gang In Attingal
author img

By ETV Bharat Kerala Team

Published : Apr 11, 2024, 7:31 AM IST

വി മുരളീധരന്‍റെ ജാഥയിൽ അതിക്രമം

തിരുവനന്തപുരം : ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരന്‍റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തിയതായി ബിജെപി പ്രവർത്തകരുടെ പരാതി. ആറ്റിങ്ങൽ പകൽക്കുറിയിലാണ് സംഭവം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ പകൽക്കുറിയിലേക്ക് എത്തിയപ്പോഴാണ് മൂന്നംഗ സംഘം ബൈക്കിൽ ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി.

സംഘം മുരളീധരനെതിരെ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നുവെന്ന് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ആരോപിച്ചു. ഒരു ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങൾ ബിജെപി പ്രവര്‍ത്തകര്‍ പകര്‍ത്തിയത് പുറത്തുവിട്ടിട്ടു. ഇത് പിന്നീട് പള്ളിച്ചൽ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിച്ചു. ബിജെപി - എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താൻ സാമൂഹ്യവിരുദ്ധർ നടത്തിയ ശ്രമം അപലപനീയമെന്ന് സംഭവശേഷം മുരളീധരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

നിർഭയമായും സുഗമമായും പ്രചാരണം നടത്താനുള്ള അവസരമൊരുക്കാൻ പൊലീസ് തയാറാവണമെന്നും സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ കരുത്താണെന്ന് ആരും മറക്കരുതെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. തുടർന്ന് പൊലീസ് അകമ്പടിയിലാണ് പ്രചാരണം തുടർന്നത്.

Also read : 'ന്യൂനപക്ഷങ്ങൾക്ക് അന്തസോടെ ജീവിക്കണമെങ്കിൽ ബിജെപി ഭരണം അവസാനിക്കണം': ശശി തരൂർ - Shashi Tharoor Against BJP

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.