ETV Bharat / state

'പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്‌ട്രീയ നേതാക്കൾ മറ്റുള്ളവർക്ക് മാതൃകയാകണം'; ഹരിഹരന്‍റെ വിവാദ പരാമര്‍ശം യുഡിഎഫ്‌ അംഗീകരിക്കുന്നില്ലെന്ന് വിഡി സതീശൻ - RMP Leader Sexist Remark - RMP LEADER SEXIST REMARK

വിവാദ പ്രസ്‌താവന തനിക്ക് പറ്റിയ പിഴവാണെന്ന് ബോധ്യപ്പെട്ട് ഖേദപ്രകടനം നടത്തിയ കെഎസ് ഹരിഹരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് വിഡി സതീശൻ.

V D SATHEESAN  K S HARIHARAN SEXIST REMARK  VADAKARA CONSTITUENCY  കെ എസ് ഹരിഹരൻ്റെ വിവാദ പ്രസ്‌താവന
V D SATHEESAN ABOUT RMP LEADER SEXIST REMARK (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 12, 2024, 1:37 PM IST

തിരുവനന്തപുരം : ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ വിവാദ പ്രസ്‌താവന യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഹരിഹരൻ്റെ സ്ത്രീവിരുദ്ധമായ പരാമർശം പൂർണമായും തെറ്റാണ്. ഹരിഹരൻ്റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിഴവ് ബോധ്യപ്പെട്ട് നിർവാജ്യം ഖേദപ്രകടനം നടത്തിയ കെഎസ് ഹരിഹരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണ്.

പരിപാടിയുടെ സംഘാടകരെന്ന നിലയിൽ കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചു. വിവാദ പരാമർശം തള്ളിപ്പറഞ്ഞ ആർഎംപി നേതൃത്വത്തിൻ്റെ സമീപനവും ഉചിതമായെന്നും തെറ്റ് പറ്റിയാൽ തിരുത്തുകയെന്നത് അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങൾ മുന കൂർപ്പിച്ച് ഉന്നയിക്കുമ്പോൾ പൊതു പ്രവർത്തകർ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

വടകരയിൽ നടന്ന പൊതുപരിപാടിയിൽ വെച്ചാണ് ഹരിഹരൻ സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയത്. 'ആരെങ്കിലും ടീച്ചറുടെ പോര്‍ണോ വീഡിയോ ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോര്‍ണോ വീഡിയോ ഉണ്ടാക്കിയാല്‍ അത് നമ്മൾക്ക് കേട്ടാല്‍ മനസിലാവും"- എന്നായിരുന്നു ഹരിഹരന്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവർ വേദിയിൽ ഇരിക്കെയാണ് ഹരിഹരന്‍റെ വിവാദം പരാമർശം.

Also Read : വടകരയിലെ അശ്ലീല വിഡിയോ വിവാദം: സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് - RMP Leader Sexist Remark

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.