ഇടുക്കി: കുമിളിക്ക് സമീപം തമിഴ്‌നാട് വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് വനംവകുപ്പ് ചെക്ക്പോസ്റ്റിനു സമീപം റോഡിൽ നിന്നും ഉദ്ദേശം മുന്നൂറ് മീറ്റർ ഉള്ളിലയാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ മൃദദേഹം കണ്ടെത്തിയത്. ആത്മഹത്യായാണെന്നാണ് പ്രാതമിക നിഗമനം.
പൊൻകുന്നത്ത് നിന്നും 6-ാം തീയതി ബസിൽ യാത്ര ചെയ്‌ത ടിക്കറ്റും മദ്യകുപ്പിയും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്ദേശം 55 വയസ് തോന്നിക്കുന്ന മലയാളിയുടെ മൃതദേഹമാവാം എന്നാണ് തമിഴ്‌നാട് പൊലീസിന്‍റെ സംശയം.
അനുവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്: പേരാമ്പ്ര നൊച്ചാട് യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന് പൊലീസ് കണ്ടെത്തല്‍. സ്ഥലത്ത് കാണപ്പെട്ട ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മൃതദേഹത്തില്‍ നിന്ന് സ്വര്‍ണാഭരണം നഷ്‌ടപ്പെട്ടുവെന്ന് വീട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന്, മോഷണ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമാണോ എന്ന സംശയത്തിലാണ് അന്വേഷണം. കമ്മല്‍ മാത്രമാണ് ശരീരത്തില്‍ നിന്ന് ലഭിച്ചത്. സ്വര്‍ണമാല, കൈ ചെയിന്‍, രണ്ട് മോതിരം, പാദസരം എന്നിവയെല്ലാം നഷ്‌ടപ്പെട്ടതായാണ് വീട്ടുകാരുടെ പരാതി.
മാര്‍ച്ച് 11 ന് രാവിലെ എട്ടരയോടെയാണ് നൊച്ചാട് വാളൂരിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിനെ കാണാതായത്. ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. തോട്ടിന്‍ കരയിലൂടെ ഒരു മണിക്കൂര്‍ നടന്നുവേണം റോഡിലെത്താന്‍.
ഇതിനിടെയാണ് അനുവിനെ കാണാതായത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് അടുത്ത ദിവസം മുട്ടറ്റം വെള്ളമുള്ള തോട്ടില്‍ അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോടിന് അരികെയുള്ള വള്ളിപ്പടര്‍പ്പില്‍ കാല്‍ കുരുങ്ങി വീണതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പിന്നെയാണ് അനു ധരിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകമെന്ന സംശയം ഉയര്‍ന്നത്.