കോഴിക്കോട് : എൽഡിഎഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫിസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് യുഡിഎഫിന്‍റെ പരാതി. കോഴിക്കോട് സൗത്ത് നാലാം ബൂത്ത് ബിഎല്‍ഒ ലത മോഹനനെതിരെയാണ് കലക്‌ടർക്ക് പരാതി നൽകിയത്. എല്‍ഡിഎഫ് സ്ഥാനാർഥി എളമരം കരീമിന് വേണ്ടി പ്രവർത്തിച്ചെന്ന് കാണിച്ചാണ് യുഡിഎഫ് പരാതി നൽകിയത്.
ബൂത്ത് ലെവൽ ഓഫിസർമാർ രാഷ്ട്രീയ പരിപാടികളുമായി ബന്ധപ്പെടുകയോ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമാകാനോ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചുകൊണ്ടാണ് ലത വീടുകൾ കയറി വോട്ട് ചോദിച്ചതെന്നാണ് യുഡിഎഫിന്‍റെ പരാതി.
വോട്ട് ചോദിക്കുന്നതിന്‍റെ വീഡിയോ ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ബിഎൽഒ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: ചിത്രം തെളിഞ്ഞു: കോഴിക്കോട് മണ്ഡലത്തിൽ 15 സ്ഥാനാർത്ഥികൾ