കാസർകോട് : ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്‌ണൻ - പുഷ്‌പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള കൽപ്പണയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്.
ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. കുട്ടികളെ കാണാത്തതിനെ തുടർന്നു നാട്ടുകാർ തെരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിൽ കുട്ടികളുടെ സൈക്കിൾ കൽപണയുടെ ഭാഗത്തു കണ്ടെത്തി. ചെളിയിൽ കാൽപ്പാടുകളും കണ്ടു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളജിലേക്ക് മാറ്റി.