ETV Bharat / state

കക്കൂസ്‌ മാലിന്യം തള്ളിയത്‌ പകര്‍ത്തിയ യുവാക്കളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ - ARREST IN MURDER ATTEMPT - ARREST IN MURDER ATTEMPT

മാലിന്യം തള്ളിയതു വീഡിയോയെടുത്ത യുവാക്കളെ പിന്തുടർന്ന് വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പൊലീസ്‌ പിടികൂടി

SUSPECTS ARRESTED  HITTING VEHICLE  MURDER ATTEMPT  വാഹനം ഇടിപ്പിച്ച് കൊലപാതക ശ്രമം
TRIED TO KILL BY HITTING VEHICLE (source: etv bharat reporter)
author img

By ETV Bharat Kerala Team

Published : May 3, 2024, 11:00 PM IST

ആലപ്പുഴ: വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കലവൂർ എക്‌സൽ ഗ്ലാസിനു സമീപം 2 വണ്ടികളിലായി മാലിന്യം തള്ളിയതു വീഡിയോയെടുത്ത ഐടി പ്രോഫഷനലുകളായ 2 യുവാക്കളെ അവിടെ നിന്നും പിന്തുടർന്ന് പാതിരപ്പള്ളിക്ക് സമീപം വെച്ച് ടാങ്കർ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ 2 പ്രതികളെ ആലപ്പുഴ നോർത്ത് പൊലീസ് പിടികുടി.

തണ്ണീർമുക്കം പഞ്ചായത്ത് 7-ാം വാർഡിൽ കരുണാലയം വീട്ടിൽ പ്രതാപൻ മകൻ ശരത്ത് (29) വിവേക് നിവാസ് വീട്ടിൽ വിനോദ് മകൻ വിവേക് (30) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 29 ന് രാവിലെ 5.30 ന്‌ പാതിരപ്പള്ളി ഭാരത്ത് പെട്രോൾ പമ്പിനു സമീപം വെച്ചാണ് സംഭവം നടന്നത്.

സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിലേക്ക് ആക്കുവാൻ ബൈക്കിൽ പോയ രണ്ട് യുവാക്കൾ കലവൂർ എക്‌സൽ ഗ്ലാസിനു സമീപം കക്കൂസ്‌ മാലിന്യം എന്‍എച്ച്‌ റോഡരുകിൽ തള്ളുന്നത് കണ്ട് വീഡിയോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട മാലിന്യം തള്ളിയ വാഹനത്തിലെ ഡ്രൈവറും ക്ലീനറും ചേർന്ന് ടാങ്കർ ലോറിയിൽ യുവാക്കളെ പിന്തുടരുകയും പാതിരപ്പള്ളി പെട്രോൾ പമ്പിനു സമീപം വച്ച് ഇരുവരും സഞ്ചരിച്ചുവന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയുമായിരുന്നു.

Also Read: കക്കൂസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.