ETV Bharat / state

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നതാണ്, നിര്‍വഹിക്കുന്നത് കാട്ടുമൂപ്പന്‍മാര്‍ : ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്

PS Prasanth on Makaravilakku : പൊന്നമ്പലമേട്ടിലെ മകരവളിക്ക് കാട്ടുമൂപ്പന്‍മാര്‍ തെളിയിക്കുന്നതാണെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്

Devaswom Board PS Prasanth,PS Prasanth on Makaravilakku,ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ,പിഎസ് പ്രശാന്ത് മകരവിളക്ക്
The Makaravilakku in Ponnambalamedu is Lighten by Tribals, Says PS Prasanth
author img

By ETV Bharat Kerala Team

Published : Jan 25, 2024, 8:27 AM IST

Updated : Jan 25, 2024, 3:24 PM IST

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട്

പത്തനംതിട്ട : പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നത്. മകരവിളക്ക് തെളിഞ്ഞു എന്ന് പറയുന്നതും തെളിയിച്ചു എന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി (PS Prasanth on Makaravilakku).

മകരവിളക്ക് ദിനം പൊന്നമ്പലമേട്ടിലെ ദീപം ആദിവാസികള്‍ കാലാകാലങ്ങളായി കത്തിക്കുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 2011 ഏപ്രില്‍ 25 ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട് തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുളള ഹര്‍ജിയിലായിരുന്നു ഇത്.

അതേസമയം ശബരിമലയില്‍ വരുമാനം കൂടിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 23 കോടിയുടെ വരുമാന വര്‍ധനവാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jan 25, 2024, 3:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.