ETV Bharat / state

മൂവർ സംഘം മയക്കുമരുന്നുമായി പിടിയിൽ; ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടി - Three Arrested With Drugs - THREE ARRESTED WITH DRUGS

കോഴിക്കോട് ഒരു കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ. ജാബിർ, അഷ്‌റഫ്‌, മജീദ് എന്നിവരാണ് പിടിയിലായത്.

THREE ARRESTED  EXCISE ARREST  KOZHIKODE  HASHISH OIL SEIZED BY EXCISE
Three Arrested With Drugs In Kozhikode
author img

By ETV Bharat Kerala Team

Published : Apr 8, 2024, 10:52 AM IST

കോഴിക്കോട് : എക്സൈസ് നടത്തിയ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ മൂവർ സംഘം വൻ തോതിൽ മയക്കുമരുന്നുമായി പിടിയിൽ. ഒരു കിലോയിലധികം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും കണ്ടെടുത്തതെന്ന് വാഹന പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊണ്ടോട്ടി സ്വദേശികളായ ജാബിർ, അഷ്‌റഫ്‌, പെരിന്തൽമണ്ണ സ്വദേശി മജീദ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.

ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച വാഹനവും കസ്‌റ്റഡിയിൽ എടുത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഹാഷിഷ് ഓയിൽ മൊത്തകച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്‌. മയക്കുമരുന്ന് കടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് എക്സൈസിന്‍റെ നിഗമനം. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും വാഹന പരിശോധന ഊർജിതമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.

ലോഡ്‌ജ്‌ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; പ്രതി പിടിയിൽ : തിരുവനന്തപുരത്ത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതി ആന്‍റി നാർക്കോട്ടിക് സ്ക്വാഡിന്‍റെ പിടിയിൽ. കഞ്ചാവ് വില്‍പന ഭവനഭേദനം മോഷണം തുടങ്ങി നിരവധി കേസിലെ പ്രതിയായ വെളിയംകോട് സാജു നിവാസിൽ സാബുവാണ് പിടിയിലായത്.

നെല്ലിമൂട്ടിൽ ഒളിവിൽ താമസിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവും, ഇവ തൂക്കി വില്‍ക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ത്രാസും പൊലീസ് പിടിച്ചെടുത്തു. റൂറൽ എസ്‌പിയുടെ നിർദേശത്തെ തുടർന്ന് ആൻ്റി നാർക്കോട്ടിക് സ്ക്വാഡും, നെയ്യാറ്റിൻകര ഇൻസ്പെകടറും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ALSO READ : മയക്കുമരുന്ന് വിറ്റ് സമ്പാദിച്ചത് 23 കോടി; എക്‌സൈസ് കോൺസ്‌റ്റബിൾമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.