ETV Bharat / state

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം ദുരന്തം തകർത്ത വയനാട്ടിലേക്ക്, സന്തോഷം പങ്കുവെച്ച് വി നാഗരാജ്

പനമരത്തെ അനീഷ് കുമാറിന്‍റെ എസ് ജെ ലക്കി സെന്‍റര്‍ എന്ന ജില്ലാ ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് വാങ്ങിയത് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറീസിലെ നാഗരാജനാണ്.

KERALA LOTTERY  WAYANAD  തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Oct 9, 2024, 3:07 PM IST

തിരുവനന്തപുരം: ഇത്തവണത്തെ കേരള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ബമ്പര്‍ സമ്മാനം ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ വയനാട്ടിലേക്ക് എത്തിയത് തികച്ചും യാദൃശ്ചികതയായി. കേരളം മുഴുവന്‍ ഉറ്റു നോക്കിയ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിലെ യഥാര്‍ത്ഥ വിജയി ആരെന്ന് കണ്ടെത്താനായില്ലെങ്കിലും സമ്മാനമടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലാണെന്ന് ഉറപ്പായി.

തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബമ്പര്‍ ഭാഗ്യവാനെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നിര്‍വഹിച്ചത്. ധനമന്ത്രി ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ടെത്താന്‍ സ്വിച്ചില്‍ കൈ അമര്‍ത്തുമ്പോള്‍ കേരളം മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു.ടിജി 434222 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിഞ്ഞതോടെ വിജയി ആരെന്നറിയാനുള്ള ആകാംക്ഷയായി. വയനാട് പനമരത്തെ എസ് ജെ ലക്കി സെന്‍ര്‍ ഹോള്‍സെയില്‍ ലോട്ടറി ഏജന്‍റ്സ് കൊടുത്ത ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത് ബത്തേരിയിലെ നാഗരാജിന്‍റെ എന്‍ ജി ആര്‍ ലോട്ടറീസ് ആണെന്നും വ്യക്തമായി. അതോടെ വിജയി വയനാടാണെന്ന് വ്യക്തമായി. ഉരുള്‍പൊട്ടലില്‍ എല്ലാം തകര്‍ന്ന വയനാടിന് ഇത് അര്‍ഹിക്കുന്ന സാന്ത്വനമായെന്ന് നറുക്കെടുപ്പ് തല്‍സമയം വീക്ഷിച്ചവര്‍ അടക്കം പറഞ്ഞു. രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ പത്ത് സമ്മാനങ്ങളിലൊന്നും വയനാട്ടിലാണ് ലഭിച്ചത്.

പനമരത്തെ അനീഷ് കുമാറിന്‍റെ എസ് ജെ ലക്കി സെന്‍റര്‍ എന്ന ജില്ലാ ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എസ് ജെ ലക്കി സെന്‍ററില്‍ നിന്ന് ഈ ടിക്കറ്റ് വാങ്ങിച്ചത് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആര്‍ ലോട്ടറീസിലെ നാഗരാജനാണ്.സുല്‍ത്താന്‍ ബത്തേരി ടൗണില്‍ പതിനഞ്ച് വര്‍ഷമായി ലോട്ടറി കച്ചവടം നടത്തുന്ന നാഗരാജന്‍ ഒരുമാസം മുമ്പ് വിറ്റ ടിക്കറ്റാണിതെന്ന് ഓര്‍ത്തെടുക്കുന്നു.

"ആദ്യ ലോട്ടില്‍ വന്ന ടിക്കറ്റാണിത്. ആരാണ് വാങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. നിരവധി ആളുകള്‍ കടയില്‍ വരാറുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളും ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം അടിച്ചതില്‍ വലിയ സന്തോഷം. " വി നാഗരാജ് ഇടിവി ഭാരതിനോട് പറഞ്ഞു.

ലോട്ടറി വരുമാനം പൊതുജന ക്ഷേമത്തിന്

ഒരു ലക്ഷത്തോളം പേര്‍ക്ക് ജീവിതമാര്‍ഗ്ഗത്തിനുള്ള വെളിച്ചമാകുന്ന കേരളാ ഭാഗ്യക്കുറി കാരുണ്യ പദ്ധതിയിലേയ്ക്ക് ചികിത്സാ സഹായമായും ലോട്ടറി ക്ഷേമനിധി വഴി ഏജന്റുമാരുടെ പെന്‍ഷന്‍, ചികിത്സാ സഹായം ഉള്‍പ്പെടെ ജീവിതങ്ങള്‍ക്ക് താങ്ങാകുന്ന ജനകീയ ലോട്ടറിയാണെന്നും ധനമന്ത്രി നറുക്കെടുപ്പിന് മുന്നോടിയായുള്ള ചടങ്ങില്‍ വ്യക്തമാക്കി. ലോട്ടറികച്ചവടക്കാര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ നല്കുന്നതില്‍ 33 കോടിരൂപ ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കുറഞ്ഞ തുകയുടെ ടിക്കറ്റിലൂടെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയാണ് സംസ്ഥാനത്ത് നല്‍കിവരുന്നത്.ലോട്ടറി വഴി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം വെറും മൂന്നു ശതമാനം മാത്രമാണ്. അതും സാമൂഹ്യ മേഖലകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനും ഇടപെടുന്നതിനും സര്‍ക്കാര്‍ നടപടികളെടുത്തു വരുന്നു.ഭാഗ്യക്കുറി ഏജന്‍റുമാരുള്‍പ്പെടെയുള്ളവരില്‍ നിന്നും ലഭിച്ച അഭ്യര്‍ഥനകളുടെ അടിസ്ഥാനത്തില്‍ സമ്മാനഘടന പരിഷ്‌ക്കരിച്ചും കൂടുതല്‍ സമ്മനങ്ങളുറപ്പാക്കിയുമുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമത്തിനായി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി വരുകയാണെന്നും ജനങ്ങളുടെ പിന്തുണയോടെ ലോട്ടറി പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വി.കെ.പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വര്‍ഷത്തെ തിരുവോണം ബമ്പറില്‍ അച്ചടിച്ച 80 ലക്ഷം ടിക്കറ്റുകളില്‍ ആകെ 71,43,008 ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്. ഒന്നാം സമ്മാനമായ 25 കോടിയ്ക്ക് പുറമെ 1 കോടി വീതം 20 പേര്‍ക്ക് ആകെ 20 കോടിയാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും 2 വീതം ആകെ 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ഒന്നാം സമ്മാനം ഉള്‍പ്പെടെ ആകെ സമ്മാനങ്ങള്‍ ഇത്തവണ 5,34,670 ആണ്.

KERALA LOTTERY  WAYANAD  തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി
പൂജ ബമ്പര്‍ (ETV Bharat)

പൂജാ ബമ്പര്‍ വിപണിയില്‍

12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ വി.കെ.പ്രശാന്ത് എംഎല്‍എയ്ക്ക് നല്‍കി ധനമന്ത്രി പ്രകാശനം ചെയ്തു.പുതുതായി റിലീസ് ചെയ്ത പൂജാ ബമ്പര്‍ ഭാഗ്യക്കുറിയും (BR 100) ആകര്‍ഷമായ സമ്മാനഘടനയുമായാണെത്തുന്നത്. 12 കോടി രൂപയാണ് പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്‍റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്‍റെ ടിക്കറ്റ് വില 300 രൂപയാണ്. പൂജ ബമ്പര്‍ നാളെ മുതല്‍ വിപണിയില്‍ ലഭ്യമാകും.

  • ലോട്ടറിയടിച്ചാല്‍ വിജയിക്ക് കിട്ടുക

ഒന്നാം സമ്മാനമായും മറ്റും വാഗ്‌ദാനം ചെയ്യുന്ന തുക മുഴുവനായും ഭാഗ്യക്കുറി വിജയികള്‍ക്ക് ലഭിക്കില്ലെന്നത് വസ്തുതയാണ്. ആദായനികുതി വിഹിതവും സര്‍ചാര്‍ജും കഴിച്ചുള്ള തുകയാണ് വിജയികള്‍ക്ക് ലഭിക്കുകയെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിനു പുറമേയാണ് ഏജന്‍റ് കമ്മിഷന്‍. തിരുവോണം ബംപർ ലോട്ടറി വാഗ്‌ദാനം ചെയ്യുന്ന ഒന്നാം സമ്മാനം 25 കോടി രൂപയാണ്. അതിലെ ഏജന്‍റ് കമ്മിഷനായ പത്ത് ശതമാനം ഓണം ബമ്പറിന്‍റെ കാര്യത്തില്‍ രണ്ടര കോടി രൂപ വരും.

ഒന്നാം സമ്മാനത്തുകയായ 25 കോടിയില്‍ ഏജന്‍റ് കമ്മിഷൻ കഴിച്ചുള്ള ഇരുപത്തിരണ്ടര കോടി രൂപയാണ് യഥാര്‍ഥത്തില്‍ ഭാഗ്യവാന് ലഭിക്കേണ്ട സമ്മാനത്തുക. എന്നാല്‍ ഈ തുകയില്‍ നിന്നാണ് ആദായ നികുതി കണക്കാക്കുക. 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നവര്‍ അടക്കേണ്ട ആദായ നികുതി 30 ശതമാനമാണ്. ആദായനികുതി 30 ശതമാനം കൂടി ലോട്ടറി വകുപ്പ് നേരിട്ട് ആദായ നികുതിയിനത്തില്‍ അടക്കും. ഇങ്ങിനെ ആറു കോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് ടി ഡി എസ് ഇനത്തില്‍ കുറയ്ക്കുക. ബാക്കി വരുന്ന 15 കോടി എഴുപത്തഞ്ച് ലക്ഷവും നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കില്ല.

Also Read:'സ്വർഗത്തിൽ എത്തിയ അവസ്ഥ'; കേരളം ബമ്പർ വിജയിയെ തേടുമ്പോൾ സന്തോഷത്തിലാറാടി നാഗരാജ്

50 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ ആദായ നികുതി നിയമ പ്രകാരം സര്‍ചാര്‍ജ് അടക്കാന്‍ ബാധ്യസ്ഥരാണ്. അതും വരുമാന സ്ലാബുകളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 50 ലക്ഷം മുതല്‍- 1കോടി വരെ 10 ശതമാനവും 1 കോടി മുതല്‍ 2 കോടി വരെ 15 ശതമാനവും 2 കോടി മുതല്‍ 5 കോടി വരെ 25 ശതമാനവും 5 കോടിക്ക് മുകളില്‍ 37 ശതമാനവുമാണ് സര്‍ചാര്‍ജ്. ഇവിടെ സമ്മാനത്തുക 15 കോടിക്കുമേലെയായതിനാല്‍ വിജയിയുടെ പേരില്‍ ഒടുക്കേണ്ടി വരുന്ന സര്‍ചാര്‍ജ് 37 ശതമാനമാണ്. ഏതാണ്ട് രണ്ടര കോടി രൂപ സര്‍ചാര്‍ജ് ഇനത്തില്‍ പിടിക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിനു പുറമേ ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ് ഇനത്തില്‍ 4 ശതമാനം കൂടി അടക്കുമ്പോള്‍ സമ്മാനത്തുകയില്‍ നിന്ന് 37 ലക്ഷത്തോളം വീണ്ടും കുറയും. അതായത് ഏജന്‍റ്സ് കമ്മിഷന്‍ കഴിഞ്ഞ് ഒന്നാം സമ്മാന വിജയിക്ക് കിട്ടേണ്ട 22.5 കോടിയില്‍ നിന്ന് വിവിധ ഇനങ്ങളിലായി 9 കോടി അറുപത്തൊന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ കൂടി പിടിക്കും. എല്ലാം കഴിഞ്ഞ് ജേതാവിന് കിട്ടുക 12 കോടി എണ്‍പത്തിയെട്ട് ലക്ഷത്തി ഇരുപത്താറായിരം കോടി രൂപയാണ്. ലോട്ടറി അടിച്ചു കിട്ടിയ പണം കൊണ്ട് നേടുന്ന പലിശ വരുമാനത്തിന് പിന്നീട് വരുന്ന വര്‍ഷങ്ങളിലും നികുതി വരും.

ഒന്നാം സമ്മാനത്തുക25 കോടി
ഏജന്‍റ് കമ്മിഷന്‍(10 ശതമാനം)- 2.5 കോടി രൂപ
ടിഡി എസ്(30 ശതമാനം)- 6.75 കോടി രൂപ
സര്‍ചാര്‍ജ്(37 ശതമാനം)- 24975000 രൂപ
ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ്(4 ശതമാനം)- 3699000 രൂപ
ആകെ നികുതിയിനത്തില്‍ കിഴിക്കുന്നത്96174000 രൂപ

സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുക കോടികള്‍

കഴിഞ്ഞ വര്‍ഷത്തെ സമ്മാനഘടന മാറ്റാതെയാണ് സര്‍ക്കാര്‍ ഇത്തവണയും തിരുവോണം ബമ്പര്‍ ലോട്ടറി അവതരിപ്പിച്ചത്. ലോട്ടറി വകുപ്പ് അച്ചടിച്ചിറക്കിയിരിക്കുന്നത് 90 ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ്. ശരാശരി കണക്ക് എടുത്താല്‍ നാലു മലയാളികളിലൊരാള്‍ തിരുവോണം ബമ്പര്‍ എടുക്കും.

അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളുടെയും മൂല്യം 351 കോടി 56 ലക്ഷത്തി എഴുപതിനായിരം രൂപയാണ്. പക്ഷേ 90 ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുമ്പോള്‍ ആകെ അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി അറുന്നൂറ്റിയെഴുപത് പേര്‍ക്ക് മാത്രമാണ് നറുക്കെടുപ്പില്‍ ഏതെങ്കിലും സമ്മാനം നേടാന്‍ കഴിയുക.

ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം. ഏജന്‍റ്സ് കമ്മിഷന്‍ 12 കോടി 55 ലക്ഷത്തി നാല്‍പ്പതിനായിരം. മുഴുവന്‍ ടിക്കറ്റും വിറ്റുപോയാല്‍ സര്‍ക്കാരിന് കിട്ടുന്ന ലാഭം 213 കോടി 46 ലക്ഷത്തി അറുപതിനായിരം രൂപയാണ്. ലോട്ടറി ടിക്കറ്റിന് ഈടാക്കുന്നത് 500 രൂപയാണെങ്കിലും യഥാര്‍ഥ വില 390 രൂപ 63 പൈസയാണ്. ബാക്കി വരുന്ന 109 രൂപ 37 പൈസ (28 ശതമാനം) ജി എസ് ടിയാണ്. അച്ചടിക്കുന്ന 90 ലക്ഷം ടിക്കറ്റില്‍ നിന്ന് ഖജനാവിലേക്കെത്തുന്ന ജി എസ് ടി 98 കോടി 43 ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. വില്‍പ്പന ഘട്ടത്തിലെ ലാഭം ഇതാണെങ്കില്‍ നറുക്കെടുപ്പിന് ശേഷവും ഖജനാവില്‍ പണം എത്തും.

ഒന്നാം സമ്മാന ജേതാവില്‍ നിന്ന് 9 കോടി 61ലക്ഷത്തി 74000 രൂപ ആകെ നികുതിയിനത്തില്‍ കിഴിക്കുന്നതു പോലെ ആനുപാതികമായി വരുമാന സ്ലാബ് അടിസ്ഥാനമാക്കി ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം നേടിയ 20 വിജയികളില്‍ നിന്നും നികുതിയും സര്‍ചാര്‍ജും ഈടാക്കും. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്‍സിക്ക് ലഭിക്കുന്ന 2.5 കോടില്‍ നിന്നും ഇതു പോലെ നികുതി ഈടാക്കും. ആദായനികുതി നിയമപ്രകാരം ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന പതിനായിരം രൂപയ്‌ക്ക് മേലുള്ള സമ്മാനത്തുകകളൊക്കെ നികുതിക്ക് വിധേയമാണ്. ഇങ്ങിനെ ബംമ്പര്‍ സമ്മാനമടിച്ചവരില്‍ നിന്നും ഏജന്‍റുമാരില്‍ നിന്നും മാത്രം 12 കോടിയിലേറെ രൂപ നികുതി ഇനത്തില്‍ സര്‍ക്കാരിന് കിട്ടും.

Also Read: 'ദാ ഇങ്ങോട്ട് പോരൂ എല്ലാം ഇവിടുണ്ട്'; മുഴുവന്‍ ജില്ലകളിലെയും ബംബര്‍ ടിക്കറ്റുകള്‍ 'ഭാഗ്യധാര'യിൽ ലഭ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.