ETV Bharat / state

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതിയുടെ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് - DIRECTOR JOSHIYS HOME ROBBED - DIRECTOR JOSHIYS HOME ROBBED

സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ കണ്ടെത്തി. പ്രതി പിടിയിലായത് മോഷണം നടന്ന് 15 മണിക്കൂറിനുള്ളിൽ.

DIRECTOR JOSHIYS HOME BURGLARY  THEFT AT DIRECTOR JOSHIYS HOUSE  THIEF ARRESTED  സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം
DIRECTOR JOSHIYS HOME ROBBED
author img

By ETV Bharat Kerala Team

Published : Apr 22, 2024, 2:48 PM IST

എറണാകുളം: സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ നിന്നും മോഷണം പോയ ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ പ്രതിയിൽ നിന്നും കണ്ടെത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാം സുന്ദർ. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമ്മിഷണർ.

മുംബൈ സ്വദേശി മുഹമ്മദ് ഇർഫാനാണ് ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയത്. 6 സംസ്ഥാനങ്ങളിലായി 19 കേസിലെ പ്രതിയാണ് മുഹമ്മദ് ഇർഫാൻ. മോഷണം നടന്ന് പതിനഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനാൻ കഴിഞ്ഞത് നേട്ടമാണെന്ന് കമ്മിഷണർ പറഞ്ഞു.

പ്രതിയെ പിടികൂടാൻ കർണാടക പൊലീസിൻ്റെ മികച്ച സഹകരണം ഉണ്ടായിരുന്നു. കൊച്ചിയിലെത്തിച്ച പ്രതിയെ ഇന്നുതെന്ന കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.

പ്രതിയുടെ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്: പ്രതി മുഹമ്മദ് ഇർഫാന്‍റെ ഭാര്യ ഗുൽഷൻ, ബിഹാറിലെ സീതാമർസി ജില്ല പഞ്ചായത്ത് പ്രസിഡൻ്റാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ സ്ഥിരീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ആയ ഭാര്യയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാണ് ഇയാൾ മോഷണം നടത്തിയത്. ഇയാൾ രാഷ്‌ട്രീയക്കാരനായല്ല, മറിച്ച് മോഷ്‌ടാവായാണ് അറിയപ്പെടുന്നത്.

മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിടെ കർണാടകയിൽ നിന്നാണ് പ്രതി പിടിയിലായത്. ഗൂഗിളിൽ തിരഞ്ഞാണ് സംവിധായകൻ ജോഷിയുടെ വീട് മോഷണത്തിനായി തെരഞ്ഞെടുത്തത്. മറ്റ് മൂന്ന് വീടുകൾ കൂടി പ്രതി ലക്ഷ്യമിട്ടിരുന്നെങ്കിലും കവർച്ച നടത്താൻ കഴിഞ്ഞില്ല. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും

പ്രതി ഈ മാസം ഇരുപതിനാണ് കാറിൽ കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്തെ ഭീമ ആഭരണശാല മോഷണ കേസിലെ പ്രതിയാണ് മുഹമ്മദ് ഇർഫാനെന്നും സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ വ്യക്തമാക്കി. സ്ഥിരം മോഷ്‌ടാവാണ് പ്രതി മുഹമ്മദ് ഇർഫാൻ.

ശനിയാഴ്‌ച (ഏപ്രിൽ 20) പുലർച്ചെ 1.30ന് ശേഷമാണ് സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിലേറെ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണവും പണവും ആണ് നഷ്‌ടമായത്. വീട്ടിലെ പരിശോധനയിൽ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പ്രതി സഞ്ചരിച്ചിരുന്ന മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.

സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതും പിന്നീട് ജില്ലയ്‌ക്ക് പുറത്തേക്ക് പോയതുമായ മൊബൈൽ ഫോണുകളുടെ വിവരങ്ങൾ കൂടി ലഭിച്ചതോടെ പ്രതി ഉഡുപ്പിക്ക് സമീപമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനം തടയാൻ ശ്രമിച്ചെങ്കിലും പ്രതി നിർത്താതെ ഓടിച്ചു പോയി. തുടർന്ന് കിലോ മീറ്ററുകളോളം സാഹസികമായി പിന്തുടർന്നാണ് പൊലീസ് പ്രതി ഇർഫാനെ പിടികൂടിയത്.

Also Read: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം ; പണവും സ്വർണവും നഷ്‌ടപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.