ETV Bharat / state

താമരശ്ശേരിയിൽ വൻ തീപിടിത്തം; കെട്ടിടം കത്തി നശിച്ചു - Huge Fire in Thamarassery - HUGE FIRE IN THAMARASSERY

തീപിടിത്തത്തിൽ മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്‌ടം. സംഭവം ഇന്നലെ രാത്രി 12.30 ഓടെ.

HUGE FIRE IN THAMARASSERY  FIRE BROKE OUT IN THAMARASSERY  BAKERIES GUTTED  FIRE
Huge Fire in Thamarassery; Bakeries Were Completely Gutted in Thamsarassery
author img

By ETV Bharat Kerala Team

Published : Mar 24, 2024, 9:15 AM IST

താമരശ്ശേരിയിൽ വൻ തീപിടുത്തം; കെട്ടിടം കത്തി നശിച്ചു

കോഴിക്കോട് : വയനാട് കോഴിക്കോട് ദേശീയ പാതയോരത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.

30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി 12.30 ഓടെയാണ് തീ പടരുന്നത് സമീപത്തെ ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചു. മുക്കത്ത് നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രണ്ടു മണിക്കൂർ നേരത്തെ കഠിന പ്രയത്നത്തിന് ഒടുവിലാണ് തീയണച്ചത്.

താമരശ്ശേരി പൊലീസും, ഓട്ടോ തൊഴിലാളികളും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണമായും അണച്ചത്. കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിൻ്റെ തറ നിലയിൽ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ. മുകളിലത്തെ നില ഒഴിഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശങ്ങൾ ഒഴിവായി. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ഓഫിസർ അബ്‌ദുല്‍ ഗഫൂറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ അബ്‌ദുല്‍ ഷുക്കൂർ, ഫയർ ഓഫിസർമാരായ അബ്‌ദുൾ ജലീൽ, കെ രജീഷ്, ആർ വി അഖിൽ, പി അഭിലാഷ്, ഫാസിൽ അലി, പി നിയാസ്, കെ ടി ജയേഷ്, കെ സി അബ്‌ദുല്‍ സലീം, ഹോം ഗാർഡുമാരായ ടി രവീന്ദ്രൻ, രാധാകൃഷ്‌ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

അതേസമയം താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ഏറെ നാൾ നാട്ടുകാർ ആവശ്യപ്പെട്ടതാണ്, എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിൽ പ്രകൃതി ദുരന്തങ്ങൾ, അഗ്നിബാധ, മറ്റ് അപകടങ്ങൾ ഉണ്ടാവുമ്പോൾ 15 കിലോമീറ്റർ അകലെയുള്ള മുക്കം, അല്ലെങ്കിൽ നരിക്കുനി എന്നിവിടങ്ങളിൽ നിന്നു വേണം അഗ്നി രക്ഷ സേനയെത്താൻ. ഇത് രക്ഷാപ്രവർത്തനം വെെകുന്നതിന് കാരണമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.