കോഴിക്കോട്: താമരശ്ശേരിയിൽ പത്ത് വയസുകരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്നു പേരെ അറസ്റ്റു ചെയ്‌ത് പൊലീസ്. കരിഞ്ചോല നെരോംപാറമ്മൽ എൻപി ബഷീർ (55), കരിഞ്ചോല സ്വഹാബ് (18), കരിഞ്ചോല മുഹമ്മദ് റാഷിദ് (18) എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. ആറു കേസുകളിലായി മൊത്തം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. ഇതിൽ മൂന്നു പേർ പ്രായപൂർത്തി ആകാത്തവരാണ്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
കേസിൽ ഉൾപ്പെട്ട ചില പ്രതികൾ ഒരു വർഷത്തോളമായി പലതവണ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് ഇന്നലെ താമരശ്ശേരി പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി ഇൻസ്പെക്‌ടർ എ സായൂജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്‌തു.
Also Read: വേങ്ങര ഗാർഹിക പീഡനക്കേസ്: അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി, ഇടപ്പെട്ട് ഹൈക്കോടതി