ഇടുക്കി: ബസ് മുത്തച്ഛന് രാജകീയ റീ എന്‍ട്രി നല്‍കി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാര്‍ഥികൾ. പഴയ ടാറ്റ മേഴ്‌സിഡസ് ബെന്‍സ് ബസിനാണ് ഒരു കൂട്ടം വിദ്യാർഥികൾ പുതുജീവനേകിയത്. ഒരു കാലത്ത് കേരളത്തിൻ്റെ നിരത്തുകൾ കീഴടക്കിയിരുന്ന ബസായിരുന്നു ഇത്. രാജകുമാരി എംജിഎം ഐടിഐയുടെ ഗാരേജിലെ ബസ് മുത്തച്ഛനെ ആരും ഒന്ന് നോക്കി നിന്നുപോകും.
പഴമയുടെ പ്രൗഢിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വാഹനം. ടാറ്റയും മെഴ്‌സിഡസ് ബെന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ബസ് 1962ലാണ് തിരുവനന്തപുരത്തിൻ്റെ നിരത്തുകളിൽ ഓട്ടം ആരംഭിച്ചത്. 1965ല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായി. കെഎല്‍എക്‌സ് 604 എന്ന നമ്പറില്‍ കേരളത്തിലുടനീളം സര്‍വീസ് നടത്തി. 1978 ലാണ് രാജകുമാരി ഐടിഐ ബസ് സ്വന്തമാക്കിയത്. ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്ന ബസ് വിദ്യാര്‍ഥികളുടെ ആഗ്രഹ പ്രകാരം നവീകരിക്കുകയായിരുന്നു.
ഒരു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബസ് നവീകരിച്ചത്. പഴമയുടെ പ്രൗഢി ഒട്ടും ചോരാതെ ബസ് വീണ്ടും നവീകരിക്കാനായി. കേരളത്തിൻ്റെ പഴയ പടകുതിരയെ കാണാന്‍ നിരവധി ആളുകളും എത്തുന്നുണ്ട്. റീല്‍സായും സ്റ്റോറിയായും സമൂഹമാധ്യമത്തിർ നിറയുകയാണ് ഈ ബസ് മുത്തച്ഛൻ. കുട്ടികളുടെ പഠനാവശ്യത്തിനൊപ്പം പൊതു ജനങ്ങള്‍ക്ക് പഴയ മോഡല്‍ ബസ് കാണാന്‍ അവസരവും ഒരുക്കുകയാണ് എംജിഎം ഐടിഐ അധികൃതര്‍.