ETV Bharat / state

ജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി തമിഴ്‌നാട് - TN Inspects Mullaperiyar Dam

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ ശക്തം. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാന്‍ തമിഴ്‌നാട് പരിശോധന നടത്തി.

MULLAPERIYAR DAM INSPECTION  മുല്ലപ്പെരിയാര്‍ ഡാം പരിശോധന  മുല്ലപ്പെരിയാര്‍ ഡാം ജലനിരപ്പ്  MALAYALAM LATEST NEWS
Tamil Nadu Officials Inspects Mullaperiyar Dam (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 10:52 PM IST

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി തമിഴ്‌നാട് (ETV Bharat)

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ ശക്തമായതോടെ അണക്കെട്ടിൽ പരിശോധന നടത്തി തമിഴ്‌നാട്. പെരിയാര്‍ ഡാം എന്‍ജിനീയര്‍ എസ് രമേശിന്‍റെ നേതൃത്വത്തിലായിരുന്നു അണക്കെട്ടിലെ പരിശോധന. കഴിഞ്ഞ രണ്ടാഴ്‌ചയായി അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ ശക്തമാകുകയും ജലനിരപ്പ് 132 അടിയിലേക്ക് ഉയരുകയും ചെയ്‌തിരുന്നു.

ഓഗസ്റ്റ് പകുതിയോടെ കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും നടപടികള്‍ പരിശോധിക്കുന്നതിനുമായിരുന്നു സന്ദര്‍ശനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്‌പില്‍വേ, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സീസ്‌മോഗ്രാഫ്, റെയിന്‍ ഗേജ്, തെര്‍മോമീറ്റര്‍, അനിമോമീറ്റര്‍, ഡിഡബ്ല്യുഎല്‍ആര്‍, വി-നോച്ച് എന്നിവയുടെ പ്രവര്‍ത്തനവും വള്ളക്കടവ് റോഡിന്‍റെ അറ്റകുറ്റപ്പണിയും പരിശോധിച്ചു. നിലവിൽ 131.20 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

Also Read: മുല്ലപ്പെരിയാറില്‍ പുതിയ ഡാം; നിര്‍മാണത്തിന് കുറഞ്ഞത് 1400 കോടി, അന്തിമ റിപ്പോര്‍ട്ട് ഉടൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.