ETV Bharat / state

സൂര്യനെല്ലി പീഡനക്കേസ്; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നി‍ർദേശം - Suryanelli Rape Case

author img

By ETV Bharat Kerala Team

Published : Jun 14, 2024, 7:29 AM IST

സൂര്യനെല്ലി പീഡനക്കേസിലെ പെണ്‍കുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിൽ ഹൈക്കോടതിയുടെ ഇടപെടല്‍. സിബി മാത്യൂസിന്‍റെ നിർഭയം എന്ന പുസ്‌തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

HC DIRECTS INQUIRY ON FORMER DGP  HIGH COURT  സൂര്യനെല്ലി പീഡനക്കേസ്  FORMER DGP SIBY MATHEWS
SURYANELLI RAPE CASE (ETV Bharat)

ഇടുക്കി : മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നി‍ർദേശം. സൂര്യനെല്ലി പീഡനക്കേസിലെ പെണ്‍കുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സിബി മാത്യൂസിന്‍റെ നിർഭയം എന്ന പുസ്‌തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിർദേശം നൽകിയത്.

സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുസ്‌തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട് കോടതി അസാധുവാക്കി. കെ കെ ജോഷ്വയുടെ പരാതി വീണ്ടും പരിശോധിച്ച് നടപടിയെടുക്കാൻ മണ്ണന്തല പൊലീസിന് കോടതി നി‍ർദേശം നല്‍കി. 1996ലായിരുന്നു സൂര്യനെല്ലി കേസിന് ആസ്‌പദമായ സംഭവം നടന്നത്.

ALSO READ : ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം; അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.