തൃശൂര്‍: കെ റെയിൽ കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വ്യക്തിയെന്ന നിലയിൽ കെ റെയിൽ ആവശ്യമില്ല. ഒരു പ്രളയത്തിന്‍റെ അനുഭവം മുന്നിലുണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകൾ കൂടി നിർമിക്കാൻ കേന്ദ്രം തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.
മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെയും പത്നി കല്യാണിക്കുട്ടിയുടെയും സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാല്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കൾക്കൊപ്പമാണ് സുരേഷ് ഗോപി സ്‌മൃതി മണ്ഡപത്തിൽ എത്തിയത്. കെ കരുണാകരന്‍റെ സ്‌മൃതിമണ്ഡപത്തിലെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ഗുരുസ്ഥാനീയരായി കണ്ട ആളുകളുടെ അനുഗ്രഹം തേടിയാണ് എത്തിയതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Also Read: ലോക കേരള സഭയുടെ നാലാം പതിപ്പിന് ഇന്ന് തിരശീല വീഴും