ETV Bharat / state

തൃശൂരിലെ വിജയം വോട്ടർമാരുടെ മനോഭാവത്തിലുണ്ടായ മാറ്റത്തിൻ്റെ സൂചന: സുരേഷ് ഗോപി - Suresh Gopi about his victory - SURESH GOPI ABOUT HIS VICTORY

തൃശൂരിലെ വിജയം കേരളത്തിലെ വോട്ടർമാരുടെ മനോഭാവത്തിലുണ്ടായ മാറ്റത്തിൻ്റെ സൂചനയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞു.

SURESH GOPI THRISSUR  BJP KERALA  സുരേഷ് ഗോപി തൃശൂര്‍  കേരളം ബിജെപി
Suresh Gopi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 29, 2024, 4:43 PM IST

സുരേഷ് ഗോപി കൊച്ചിയിലെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുന്നു (ETV Bharat)

എറണാകുളം : തൃശൂരിലെ വിജയം കേരളത്തിലെ വോട്ടർമാരുടെ മനോഭാവത്തിലുണ്ടായ മാറ്റത്തിൻ്റെ സൂചനയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വരുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും കേരളത്തിൽ ബിജെപിക്ക് വലിയ വിജയം നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരിൽ അത്ഭുതം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞു. ഇത് കഠിനാധ്വാനത്തിൻ്റെ ഫലം മാത്രമാണ്. കേരളത്തിലെ വോട്ടർമാരുടെ മാനസികമായ മാറ്റത്തെയാണ് പ്രാധാന്യത്തോടെ കാണുന്നത്. തൃശൂരിലെ പ്രവർത്തകർക്ക് ആദരവ് നൽകണമെന്നാണ് ആഗ്രഹിക്കുന്നത്.

തൃശൂരിലെ പ്രവർത്തകരുടെ ശൈലി അനുകരിക്കപ്പെടേണ്ടതാണോ എന്ന് പാർട്ടിക്ക് തീരുമാനിക്കാം. മുൻകാല പ്രവർത്തകരുടെ പ്രവർത്തനത്തിൻ്റെ ഫലം കേരളത്തിൽ കണ്ടു തുടങ്ങി. ബിജെപി വിജയത്തിൽ കേരളത്തിലെ ഇരു മുന്നണികളും അമ്പരപ്പിലാണ്. ഈ അമ്പരപ്പിൽ ആന്ദിക്കുന്നതിന് പകരം, ഉദ്ദേശ്യലക്ഷ്യത്തിലേക്കുള്ള ഇന്ധനമായി സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും സുരേഷ് ഗോപി ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ആവശ്യപ്പെട്ടു.

Also Read : 'കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനെ'; കൃഷ്‌ണ നാമം ചൊല്ലി സുരേഷ്‌ ഗോപിയുടെ സത്യപ്രതിജ്ഞ- വീഡിയോ - SURESH GOPI TOOK OATH

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.