ETV Bharat / state

ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഇടുക്കി സ്വദേശിനിക്ക് ദാരുണാന്ത്യം - മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് ഇടുക്കി സ്വദേശിനി മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിനി അനിലയാണ് മരിച്ചത്.

student death  Falling From Hostel Building  Bengaluru  മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഇടുക്കി സ്വദേശിനിക്ക് ദാരുണാന്ത്യം
author img

By ETV Bharat Kerala Team

Published : Mar 11, 2024, 2:23 PM IST

ഇടുക്കി : ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം (A Native Of Idukki Met A Tragic End After Falling From Hostel Building In Bengaluru) . ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്‍റെ മകള്‍ അനില(19) യാണ് മരിച്ചത്. ബെംഗളൂരു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അനിലയെ രാവിലെ കെട്ടിടത്തിന് താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്‌റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്‌റ്റഡിയില്‍ : ഇടുക്കി വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്‌റ്റഡിയില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശിയായ രാജനെയാണ് പൊലീസ് പിടികൂടിയത്. കുമളി അട്ടപ്പളം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിത്തുവാണ് (22) കൊല്ലപ്പെട്ടത്.

കസ്‌റ്റഡിയിലെടുത്ത രാജനും ഓട്ടോറിക്ഷ ഡ്രൈവറാണ്. മാര്‍ച്ച് 8 ന് രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഉത്സവത്തിനായി സ്ഥലത്തെത്തിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് രണ്ട് പേരെയും അനുനയിപ്പിച്ചു. എന്നാല്‍ അല്‍പസമയത്തിനകം വീണ്ടും ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.

ഇതിനിടെ രോഷാകുലനായ രാജന്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ജിത്തുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജിത്തുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതക ദൃശ്യങ്ങൾ പുറത്ത്‌: കൊലപാതകം നടത്തിയത് ആറംഗ സംഘം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.