ETV Bharat / state

മൂന്നാര്‍ ടൗണില്‍ വിലസി തെരുവ് നായ്‌ക്കള്‍; ഭീതിയില്‍ ജനങ്ങള്‍ - STRAY DOG ​​NUISANCE IN MUNNAR - STRAY DOG ​​NUISANCE IN MUNNAR

മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. രാപകല്‍ വ്യത്യാസമില്ലാതെ നായ്ക്കള്‍ വിലസാന്‍ തുടങ്ങിയതോടെ ആളുകളില്‍ ഭീതിയും വര്‍ധിച്ചു.

തെരുവ് നായ ശല്യം  STRAY DOG ​​ IN MUNNAR  മൂന്നാറിൽ തെരുവുനായ ശല്യം  തെരുവ് നായ
Stray Dog Nuisence Is Rampant In Munnar City (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 9:04 PM IST

മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം (ETV Bharat)

ഇടുക്കി : മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നായ്ക്കള്‍ ഭീതി പടര്‍ത്തി അലഞ്ഞ് നടക്കുന്ന സ്ഥിതി. നായ്ക്കള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നത് അപകട സാധ്യത ഉയര്‍ത്തുന്നുവെന്ന് നാട്ടുകരുടെ ആരോപണം.

വിനോദസഞ്ചാരികളടക്കം ദിവസവും ആയിരക്കണക്കിനാളുകള്‍ വന്ന് പോകുന്നതിനാൽ രാത്രികാലത്തും പുലര്‍ച്ചെയുമൊക്കെ നായ്ക്കള്‍ വല്ലാത്ത ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന സ്ഥിതിയാണ്. ഈ സമയങ്ങളില്‍ കാല്‍നടയാത്രികര്‍ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. നായക്കള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നത് അപകട സാധ്യത ഉയര്‍ത്തുന്നു.

പലപ്പോഴും കൂട്ടമായി നടക്കുന്ന തെരുവ് നായക്കള്‍ കൂടുതല്‍ അക്രമകാരികളാകുന്നു. തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ പിന്തിരിയാതെ ആളുകള്‍ക്ക് നേരെ പലപ്പോഴും കൂട്ടമായി നടക്കുന്ന നായ്ക്കള്‍ പാഞ്ഞടുക്കുന്നു. സ്ത്രീകളും പ്രായമായവരും കുട്ടികളുമൊക്കെയാണ് തെരുവ് നായ ശല്യം വര്‍ധിച്ചതിന്‍റെ പ്രായസം കൂടുതലായി അനുഭവിക്കുന്നത്.

തെരുവ് നായ്ക്കളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പരാതി നാട്ടുകാർ ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം സഞ്ചാരികള്‍ വന്നു പോകുന്ന പ്രദേശമെന്ന നിലയില്‍ മൂന്നാറിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Also Read : വളര്‍ത്തുനായ ആക്രമണം: അച്ഛനും മകനും മരിച്ചു, ആക്രമണം നടന്ന് രണ്ടുദിവസത്തിനകം നായയും ചത്തു - FATHER AND SON DIED IN DOG ATTACK

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.