ETV Bharat / state

ഗാന്ധിയന്‍ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ 101കാരന്‍; വാര്‍ധക്യം മായ്‌ക്കാത്ത സമരോര്‍മകള്‍, പതാകയേന്തി അപ്പുക്കുട്ട പൊതുവാൾ - Story of v p appukuttapoduval

author img

By ETV Bharat Kerala Team

Published : Aug 14, 2024, 10:00 PM IST

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ 101ാം വയസിലും ത്രിവർണ പതാക ഉയർത്തി സ്വതന്ത്ര്യ സമര സേനാനി. സ്വാതന്ത്ര്യ സമരം ഓര്‍മകള്‍ പങ്കിട്ട് അപ്പുക്കുട്ട പൊതുവാള്‍. ഗാന്ധിയന്‍ ദര്‍ശന ചൈതന്യമുള്ള ജീവിതത്തിലേക്ക്.

VP APPUKUTTAPODUVAL  INDEPENDENCE DAY 2024  STORY OF V P APPUKUTTAPODUVAL  അപ്പുക്കുട്ട പൊതുവാള്‍ കണ്ണൂര്‍
VP Appukuttapoduval (ETV Bharat)
സ്വാതന്ത്ര്യ സമരത്തിന്‍റെ ഓർമകൾ പങ്കുവച്ച് അപ്പുക്കുട്ടപൊതുവാൾ (ETV Bharat)

കണ്ണൂർ: രാജ്യം സ്വാതന്ത്ര്യ ദിനത്തിന്‍റെ 78ാം വാർഷികം കൊണ്ടാടുമ്പോൾ സ്വാതന്ത്ര സമരത്തിന്‍റെ സ്‌മരണകൾ പേറുന്ന കണ്ണൂരിലെ ഒരിടമാണ് പയ്യന്നൂർ. ഉപ്പ് സത്യഗ്രഹവും പൂർണ സ്വരാജും പയ്യന്നൂരിന്‍റെ സ്വാതന്ത്ര്യ സമരത്തിന്‍റെ മരിക്കാത്ത ഓർമകളാണ്. കാലത്തിന്‍റെ കുത്തൊഴുക്കിൽ പല ചരിത്രങ്ങളും വിസ്‌മരിക്കപ്പെടുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ആ ഓർമകളും സമരമുറകളും അതേപടി ഓർത്ത് പറയുന്ന ഒരു മനുഷ്യനുണ്ട് പയ്യന്നൂരിൽ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഗീതയും ഗാന്ധിയും ശക്തിയും പ്രചോദനവുമാക്കിയ വിപി അപ്പുക്കുട്ട പൊതുവാൾ.

രാജ്യം 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പ്രായത്തിന്‍റെ അവശതകൾ ഒട്ടും ഇല്ലാതെ 101ആം വയസിലും അപ്പുക്കുട്ട പൊതുവാൾ ഭാരതത്തിന്‍റെ ത്രിവർണ പതാക ഉയർത്തുകയാണ്. ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് ഈ മനുഷ്യന്‍റേത്. സ്വാതന്ത്ര്യ സമരസേനാനി സർവോദയ മണ്ഡലം മദ്യനിരോധന പ്രവർത്തകൻ, ഖാദി പ്രചാരകൻ, എഴുത്തുകാരൻ, ലേഖകൻ എന്നുവേണ്ട സാമൂഹിക സാംസ്‌കാരിക അദ്ധ്യാത്മിക മേഖലകളിലെല്ലാം ഖാദി ധരിച്ച ഈ മനുഷ്യന്‍റെ സാന്നിധ്യം ഉണ്ടാകും.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇത്രയും പ്രായം ചെന്ന ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ഒരാളാകും അപ്പുക്കുട്ട പൊതുവാൾ. കഴിഞ്ഞ വർഷമാണ് രാജ്യം പദ്‌മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചത്. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേൾക്കാനും ഇടയായതാണ് അപ്പുക്കുട്ട പൊതുവാളുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഹരിജനോധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗാന്ധിജി അന്ന് പയ്യന്നൂരിൽ എത്തിയത്. സ്വാമി ആനന്ദതീർഥൻ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും ആയി സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലേക്കായിരുന്നു അദ്ദേഹത്തിന്‍റെ വരവ്.

വീട്ടുമുറ്റത്ത് മാവിൻ തൈ നട്ട് ആശ്രമത്തിൽ നിന്ന് ഭക്ഷണം കഴിച്ചാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് കിഴക്കുള്ള റാലിയിൽ പൊതുയോഗത്തിന് ഗാന്ധിജി എത്തുന്നത് എന്ന് അപ്പുക്കുട്ട പൊതുവാൾ ഓർത്തെടുക്കുന്നുണ്ട്. അന്ന് തന്‍റെ ഏട്ടനൊപ്പം പ്രസംഗം കേൾക്കാൻ പോയ 11 വയസ് മാത്രം പ്രായമുള്ള അപ്പുക്കുട്ട പൊതുവാൾ ഗാന്ധിജി മലയാളം പറയുന്നത് കേട്ട് പൊട്ടിച്ചിരിച്ചു. ഹരിജൻ സേവ ഫണ്ടിലേക്ക് ലഭിച്ച സ്വർണാഭരണങ്ങൾ ലേലം ചെയ്യുമ്പോൾ ലേലക്കാരനെ അനുകരിച്ചായിരുന്നു ഗാന്ധിജി ഒരുതരം രണ്ടുതരം എന്ന് മലയാളത്തിൽ പറഞ്ഞത്.

അമ്മാവനും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന വിപി ശ്രീകണ്‌ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടനെ ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമാകുന്നത്. 1930ന് ഉപ്പുസത്യാഗ്രഹ ജാത നേരിട്ടു കണ്ടതോടെയാണ് സ്വാതന്ത്ര സമരത്തിന്‍റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ട പൊതുവാളിനെ നയിച്ചത്. 1942ൽ വിപി ശ്രീകണ്‌ഠ പൊതുവാളിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌തതോടെ സമര രംഗത്ത് സജീവമായി. സമര സമിതിയുടെ നിർദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർഥി വിഭാഗത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു.

പ്രവർത്തനങ്ങളെത്തുടർന്ന് 1943ൽ അറസ്റ്റ് ചെയ്‌ത് കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായി. എന്നാൽ തെളിവില്ലാത്തതിന്‍റെ പേരിൽ തലശേരി കോടതി വിട്ടയച്ചു. 1944ൽ അഖില ഭാരതീയ ചർക്കസംഘത്തിന്‍റെ കേരള ശാഖയിൽ ചേർന്ന് പ്രവർത്തിച്ചു. 1957ൽ കെ കേളപ്പൻ സജീവരാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാൾ സജീവരാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദിപ്രവർത്തനങ്ങളിലും സജീവമായി.

1947 മുതൽ മദിരാശി സർക്കാരിന് കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദികേന്ദ്രത്തിന്‍റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ച ആദ്ദേഹം തുടർന്ന് വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിൽ പങ്കാളിയായി. ഗാന്ധി സ്‌മാരക നിധി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഓഫിസറായും ഭാരതീയ സംസ്‌കൃത പ്രചാരസഭയുടെ അധ്യക്ഷനായും സംസ്‌കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചു. പൊളിറ്റിക്കൽ സയൻസിൽ എംഎ ബിരുദം നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവദ്ഗീത- ആത്മവികാസത്തിന്‍റെ ശാസ്ത്രം എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

Also Read: സ്വാതന്ത്ര്യ ദിനത്തിന് തിരക്ക് കുറയ്‌ക്കാന്‍ കേരളത്തിന് സ്പെഷ്യല്‍ ട്രെയിനുകൾ- സമയക്രമം ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.