ETV Bharat / state

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് 18 കോടി രൂപ അനുവദിച്ചു ; ധനമന്ത്രി കെഎൻ ബാലഗോപാല്‍ - k n balagopal

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ വിവധ പ്രവര്‍ത്തനങ്ങൾക്കായി 18 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍. 2024-25 ബജറ്റ് പ്രഖ്യാപനത്തിലാണ് മന്ത്രി ഇത് പറഞ്ഞത്.

State Film Development Corporation  kerala budget 2024  budget 2024  k n balagopal  ചലച്ചിത്ര വികസന കോര്‍പ്പറേഷൻ
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് 18 കോടി രൂപ അനുവദിച്ചു
author img

By ETV Bharat Kerala Team

Published : Feb 5, 2024, 3:37 PM IST

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ വിവധ പ്രവര്‍ത്തനങ്ങൾക്കായി 18 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍. 2024-25 ബജറ്റ് പ്രഖ്യാപനത്തിലാണ് മന്ത്രി ഇത് പറഞ്ഞത്.

കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങൾക്കായി 3.20 കോടി രൂപയും, കേരള സംഗീത നാടക അക്കാദമി പ്രവര്‍ത്തനങ്ങൾക്കായി 7.50 കോടി രൂപയും, കേരള ലളിതകലാ അക്കാദമിക്കായി 5.50 കോടി രൂപയും, കേരള ഫോക്‌ലോര്‍ അക്കാദമിക്കായി 3.10 കോടി രൂപയും വകയിരുത്തിയതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങൾക്കായി 14 കോടി രൂപ അനുവദിച്ചു. ഇതില്‍ 1.30 കോടി രൂപ സ്‌ത്രീ കേന്ദ്രീകൃത പ്രവർത്തനങ്ങൾക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജവഹർ ബാലഭവനുകളുടെ പ്രവര്‍ത്തനങ്ങൾക്കായി 2 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം തോന്നയ്‌ക്കല്‍ കുമാരനാശാൻ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിന്‍റെ പ്രവര്‍ത്തനങ്ങൾക്കായി 70 ലക്ഷം രൂപയും, കേരള കലാമണ്ഡലത്തിന്‍റെ വിവധ കലാ-അക്കാദമിക് പ്രവര്‍ത്തനങ്ങൾക്കായി 19.50 കോടി രൂപയും അനുവദിച്ചതായും മന്ത്രി പറഞ്ഞു.

കലാസാഹിത്യ മേഖലയിലെ ഉത്കൃഷ്‌ട വ്യക്തികളുടെ സ്‌മാരകങ്ങളിലും, കലാസാഹിത്യ മേഖലയില്‍ പ്രഗത്ഭരായ വ്യക്തികൾക്കും അവശ്യ സാഹചര്യങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങൾക്കുമായി 4.60 കോടി രൂപ വകയിരുത്തിയതായി മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിരുദം നേടുന്ന യുവകലാകാരന്മാര്‍ക്ക് 1000 വജ്ര ജൂബിലി ഫെലോഷിപ്പുകൾ നല്‍കുന്ന പദ്ധതിക്കായി 13 കോടി രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.