ETV Bharat / state

'വാനില്‍ പറന്നൊരു മാജിക്…!' സ്കൈ ഡൈവിങ്ങില്‍ ചരിത്രനേട്ടം ലക്ഷ്യമിട്ട് 21കാരൻ - Sriram To Set Skydive Record - SRIRAM TO SET SKYDIVE RECORD

സ്വപ്‌നം സ്കൈ ഡൈവിൽ ഗിന്നസ് റെക്കോർഡ്. സ്കൈ ഡൈവ് ചെയ്‌തുകൊണ്ട് ഏറ്റവും അധികം ഇന്ദ്രജാല വിദ്യകൾ അവതരിപ്പിച്ച മാർട്ടിൻ റീസിന്‍റെ റെക്കോർഡ് തകർക്കുക എന്നതാണ് 21കാരനായ നാലാഞ്ചിറ സ്വദേശി ശ്രീറാമിന്‍റെ ലക്ഷ്യം.

GUINNESS WORLD RECORD  SKYDIVE  റെക്കോർഡ് സൃഷ്‌ടിക്കാൻ ശ്രീറാം  മാർട്ടിൻ റീസ്
SRIRAM TO SET SKYDIVE RECORD (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 1:01 PM IST

Updated : Jul 4, 2024, 2:49 PM IST

സ്കൈ ഡൈവിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ശ്രീറാം (ETV Bharat)

എറണാകുളം: പറക്കുന്ന മേശ, അപ്രത്യക്ഷമാകുന്ന ബോൾ, ശൂന്യതയിൽ നിന്ന് ഗിറ്റാർ, ഇതിനെല്ലാം പുറമേ ആകാശച്ചാട്ടം നടത്തി ഇന്ദ്രജാല വിദ്യയിൽ റെക്കോർഡ് സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ് ഈ 21 കാരൻ. ജീവിതം പൂർണമായും മാജിക്കിന് വേണ്ടി ഉഴിഞ്ഞുവെച്ച് ആകാശത്തോളം സ്വപ്‌നം കാണുകയാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ശ്രീറാം.

തന്‍റെ പേര് ലോകത്തിന്‍റെ ചരിത്ര പുസ്‌തകത്തിൽ കോറയിടാനും ലോകം അറിയപ്പെടുന്ന ഒരു പെർഫോമറായി മാറാനും ഇതിനോടകം ഈ 21 വയസുകാരൻ ദൃഢനിശ്ചയം എടുത്തു കഴിഞ്ഞു. ഒരു മിനിറ്റിൽ 25 ഓളം മാജിക്കുകളുമായി ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ കയറിക്കഴിഞ്ഞു. ഇനി ലക്ഷ്യം ഗിന്നസ് ആണ്.

ഉയരെ പറക്കുന്ന വിമാനത്തിൽ നിന്ന് ആകാശ ചാട്ടം നടത്തി ഇന്ദ്രജാല വിദ്യ അവതരിപ്പിക്കണം എന്നതാണ് ശ്രീറാമിന്‍റെ അടുത്ത സ്വപ്‌നം. സ്കൈ ഡൈവ് ചെയ്‌തുകൊണ്ട് ഏറ്റവും അധികം ഇന്ദ്രജാല വിദ്യകൾ അവതരിപ്പിച്ച യുകെ സ്വദേശി മാർട്ടിൻ റീസിന്‍റെ റെക്കോർഡ് തകർക്കുക എന്നതാണ് ലക്ഷ്യം. കേൾക്കുമ്പോൾ കൗതുകവും നിസാരവും എന്ന് തോന്നുമെങ്കിലും വളരെ ചിലവേറിയ സംഗതിയാണത്.

ഓരോ സ്കൈ ഡൈവിനും 45,000 രൂപ വരെയാണ് ചിലവ്. ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടി പത്തോ അതിലധികമോ തവണ പരിശീലനം നടത്തേണ്ടതുണ്ട്. അത്തരമൊരു റെക്കോർഡ് ഒരു ഇന്ത്യക്കാരന്‍റെ പേരിൽ എഴുതി ചേർത്തിട്ട് മാത്രമേ ശ്രീറാമന് വിശ്രമമുള്ളു.

മാജിക്ക് പാഷനാക്കി ശ്രീറാം: കുട്ടിക്കാലത്ത് തന്നെ മാജിക്കിനോട് കലശലായ അഭിനിവേശം ശ്രീറാമിനുണ്ടായിരുന്നു. അച്ഛൻ അരുൺകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് സബ് ഇൻസ്പെക്‌ടറായി ജോലി നോക്കുന്നു. അമ്മ മഞ്ജു സഹകരണ ബാങ്ക് മാനേജർ. മകനെ മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് വളർത്താതെ മകന്‍റെ ഇഷ്‌ടത്തിനനുസരിച്ച് അവന്‍റെ പാഷനെ പിന്തുടരാൻ പൂർണ പിന്തുണ നൽകിയ അവർ സമൂഹത്തിന് മാതൃകയാണ്.

കുട്ടിക്കാലത്ത് കോമിക് ബുക്കുകളിലെ മായാജാല കഥകൾ വായിക്കുന്നത് മുതലാണ് കുഞ്ഞ് ശ്രീറാമിന് മാജികിനോട് അഭിനിവേശം ഉണർന്നത്. അച്ഛൻ അരുൺകുമാർ പലപ്പോഴും മകന്‍റെ താൽപര്യം മനസിലാക്കി ഇത്തരം മാജിക് ഷോകൾ കാണിക്കുവാൻ ആയി കൊണ്ടുപോകുമായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ മകന്‍റെ താൽപര്യത്തിനനുസരിച്ച് ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിൽ തുടർവിദ്യാഭ്യാസത്തിന് അയച്ചു. അവിടെത്തന്നെ പഠിച്ച് അവിടെത്തന്നെ മാജിക് മാർക്കറ്റിങിൽ ജോലി നോക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ശ്രീറാം തന്‍റെ കലാവിരുത് പ്രകടമാക്കിയിട്ടുണ്ട്. ദിവസങ്ങളോളം മണിക്കൂറുകളോളം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ശ്രമം നടത്തിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ശ്രീറാം തന്‍റെ പേര് എഴുതി ചേർത്തത്. ഇടക്കാലത്ത് ഫയർ ഡാൻസിങിലും ഒരു ശ്രമം നടത്തി.

ജീവിതത്തിൽ ചലഞ്ചിങ് ആയ എന്തെങ്കിലും ചെയ്‌ത് കൊണ്ടേയിരിക്കണം എന്നുള്ളതാണ് ശ്രീറാമിന്‍റെ കാഴ്‌ചപ്പാട്. മകന്‍റെ പ്രകടനങ്ങൾ സന്തോഷം ഉളവാക്കുന്നതാണെന്ന് മാതാവ് മഞ്ജു വെളിപ്പെടുത്തി. പക്ഷേ മാജിക്കിൽ ആണെങ്കിലും നൃത്തത്തിൽ ആണെങ്കിലും തീകൊണ്ടുള്ള പ്രകടനങ്ങൾ ഭയപ്പെടുത്താറുണ്ടെന്നും അവർ പറഞ്ഞു.

ഫയർ ഡാൻസ് ചെയ്യുന്ന സമയത്ത് ധാരാളം അപകടങ്ങൾ ശ്രീറാമിന് സംഭവിച്ചിട്ടുണ്ടെന്നും മാതാവ് പറഞ്ഞു. മുഖത്തിന്‍റെ ഒരുവശം മുഴുവൻ പൊള്ളിയിടർന്ന് ശ്രീറാം ആശുപത്രിയിലുമായിട്ടുണ്ട്. എന്തായാലും ശ്രീറാമിന്‍റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു കലാകാരൻ കൂടി ജന്മം എടുക്കട്ടെ.

Also Read: പത്മരാജന് വേണ്ടി ഭരതന്‍റെ മുറിയിൽ കലിഗ്രഫി വിസ്‌മയം തീർത്ത നാരായണ ഭട്ടതിരി

Last Updated : Jul 4, 2024, 2:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.