കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം തകർത്ത വയനാടിനെ ടൂറിസം പദ്ധതികളിലൂടെ പഴയ നിലയിലാക്കാന്‍ പദ്ധതികൾ ഒരുങ്ങുന്നു. സർക്കാർ പൂര്‍ണ പിന്തുണ അറിയിച്ചതോടെ ഇതിനായി സെപ്റ്റംബറില്‍ മാസ് കാമ്പെയിന് ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്താനായി തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക മാര്‍ക്കറ്റിങ്ങും നടത്തും.
പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗത്തിലാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സർക്കാറിന്‍റെ പിന്തുണ അറിയിച്ചിരുന്നു. വിവിധ ടൂറിസം സംരംഭകരെയും ടൂറിസം സംഘടനകളെയും കൂട്ടിയോജിപ്പിച്ചാണ് പദ്ധതികൾ വിപുലമാക്കുക. ബെംഗളൂരുവിന്റെ വാരാന്ത്യ ടൂറിസം കേന്ദ്രമായി മാറി വലിയ രീതിയിലുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ടൂറിസം മേഖലയെ എല്ലാതരത്തിലും ബാധിച്ചിട്ടുണ്ട്.
Also Read: വെല്‍ക്കം ടു ഗോഡ്‌സ് ഓണ്‍ കണ്‍ട്രി; കുറഞ്ഞ ചെലവില്‍ കേരളം ചുറ്റാം, ടൂര്‍ പാക്കേജുകളുമായി ഐആർസിടിസി