തിരുവനന്തപുരം : പി ജയരാജനും മകനുമെതിരെ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് നടത്തിയ വെളിപ്പെടുത്തല്‍ , ശൂന്യവേളയിൽ ഉന്നയിക്കാനുള്ള അനുമതി നിഷേധിച്ച് സ്‌പീക്കർ. സണ്ണി തോമസ് എംഎൽഎയായിരുന്നു സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടിസും നൽകി.
എന്നാൽ ചട്ടം 52(5) പ്രകാരം അഭ്യൂഹങ്ങളും വാദങ്ങളും ചർച്ചയാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പാർലമെന്‍ററി കാര്യ മന്ത്രി കൂടിയായ എംബി രാജേഷ്, ആദ്യം തന്നെ തടസം ഉന്നയിച്ചു. ഇതേ ചട്ടം വിശദീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചു. നിരന്തരമായി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തെ, വാക്ക് ഔട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി.
ALSO READ : കേസുകൾ കൂട്ടത്തോടെ മാറ്റുന്നതിനുള്ള ഹൈക്കോടതി വിജ്ഞാപനം; കൊല്ലം ജില്ല കോടതിയില്‍ പ്രതിഷേധം