ETV Bharat / state

എക്‌സാലോജിക് ഇടപാട് : വ്യവസായ വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് എസ്എഫ്ഐഒ സംഘത്തിന്‍റെ പരിശോധന - വീണ വിജയന്‍ എക്‌സാലോജിക്

പരിശോധന നടത്തിയത് എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്‌ടര്‍ അരുണ്‍ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. നേരത്തെ കൊച്ചിയിലെ സിഎംആര്‍എല്‍ ആസ്ഥാനത്തും പരിശോധന നടന്നിരുന്നു

SFIO investigation in KSIDC  Exalogic case Veena Vijayan  കെഎസ്ഐഡിസി ആസ്ഥാനത്ത് പരിശോധന  വീണ വിജയന്‍ എക്‌സാലോജിക്  തിരുവനന്തപുരം
sfio-investigation-in-ksidc-headquarters
author img

By ETV Bharat Kerala Team

Published : Feb 7, 2024, 3:08 PM IST

കെഎസ്ഐഡിസി ആസ്ഥാനത്ത് പരിശോധന

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ എക്‌സാലോജിക് (Exalogic case Veena Vijayan) കമ്പനി ഇടപാടുകളില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കെ എസ് ഐ ഡി സി (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്) ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്‍റെ (SFIO) പരിശോധന (SFIO investigation in KSIDC headquarters). നാല് പേരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക്‌ എത്തിയത്. തിരുവനന്തപുരം രാജ്ഭവന്‍ റോഡിന് സമീപമുള്ള വ്യവസായ വകുപ്പിന്‍റെ കെ എസ് ഐ ഡി സി ആസ്ഥാനത്ത് 1.30 യോടെയാണ് എസ് എഫ് ഐ ഒ സംഘം പരിശോധനയ്ക്ക്‌ എത്തിയത്.

എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്‌ടര്‍ അരുണ്‍ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. കൊച്ചിയിലെ സി എം ആര്‍ എല്ലിന്‍റെ ആസ്ഥാനത്തും സംഘം പരിശോധന നടത്തിയിരുന്നു. സി എം ആര്‍ എല്‍ ആസ്ഥാനത്ത് നടന്ന പരിശോധനയില്‍ ഫെബി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പലര്‍ക്കും പണം നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. സി എം ആര്‍ എല്ലില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്. ഇതിനായാണ് എസ് എഫ് ഐ ഒ സംഘം ഇപ്പോള്‍ നേരിട്ട് കെ എസ് ഐ ഡി സി ആസ്ഥാനത്ത് എത്തിയത്.

വീണയുടെ കമ്പനിയായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്ലും കമ്പനിയില്‍ ഓഹരിയുള്ള കെ എസ് ഐ ഡി സിയുമാണ് അന്വേഷണ പരിധിയിലുള്ളത്. നേരത്തെ 1.36 കോടി രൂപ സി എം ആര്‍ എല്‍ എക്‌സാലോജിക്കിന് നിയമവിരുദ്ധമായി നല്‍കിയതായി ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് എസ് എഫ് ഐ ഒ ഈ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തത്. എസ് എഫ് ഐ ഒ അഡിഷണല്‍ ഡയറക്‌ടര്‍ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.