പത്തനംതിട്ട: കെപിസിസിയുടെ സമരാഗ്നി ജാഥയുമായി പത്തനംതിട്ടയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പഹസിച്ചു പത്തനംതിട്ട നഗരത്തിൽ എസ്‌എഫ്‌ഐ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫ്‌ളെക്‌സ് ബോര്‍ഡ് ആണ് സ്ഥാപിച്ചത്. വി ഡി സതീശന്‍റെയും കെ സുധാകരന്‍റെയും ചിത്രങ്ങളുള്ള ഫ്‌ളെക്‌സില്‍ 'മൈ*#*# ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം' എന്നാണ് എഴുതിയിട്ടുള്ളത്.
ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തില്‍ കെ സുധാകരൻ നടത്തിയ പരാമർശത്തെ തുടർന്നാണ് വി ഡി സതീശനെ പരിഹസിച്ചുകൊണ്ട് എസ്‌എഫ്‌ഐ പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ ഫ്‌ളെക്‌സ് ബോർഡ് സ്ഥാപിച്ചത്. വി ഡി സതീശനെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും സ്വീകരിച്ചു പത്തനംതിട്ടയിലെ സമ്മേളന വേദിയിലേക്ക് വരുന്ന വഴിയിലാണ് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു.