ETV Bharat / state

ദുരന്തത്തിന്‍റെ ആറാം ദിനം; ചാലിയാറിൽ ഇന്നും വ്യാപക തെരച്ചിൽ - Search operations in Chaliyar River - SEARCH OPERATIONS IN CHALIYAR RIVER

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായി ചാലിയാര്‍ പുഴയില്‍ വ്യാപകമായി തെരച്ചില്‍.

ചാലിയാറിൽ തെരച്ചിൽ  WAYANAD MUNDAKKAI LANDSLIDES  വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍  ഉരുള്‍പൊട്ടല്‍ മൃതദേഹം
Search operations in Chaliyar (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 4, 2024, 9:27 AM IST

മൃതദേഹങ്ങള്‍ക്കായി ചാലിയാറിൽ തെരച്ചിൽ (ETV Bharat)

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ചാലിയാറിൽ വീണ്ടും വ്യാപക തെരച്ചിൽ ആരംഭിച്ചു. ചാലിയാറില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണ് തെരച്ചിൽ. പന്തീരാങ്കാവ് മാവൂർ,വാഴക്കാട്, മുക്കം, പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് തെരച്ചിൽ നടത്തുന്നത്.

പൊലീസും ടിഡിആർഎഫ് വളണ്ടിയർമാരും പ്രാദേശിക മുങ്ങൽ വിദഗ്‌ധരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
ചാലിയാറിന്‍റെ ഇരു ഭാഗങ്ങളിലുമുള്ള കാടുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് (04-08-2024) പ്രധാനമായും തെരച്ചിൽ നടക്കുക. യന്ത്രങ്ങൾ ഘടിപ്പിച്ച വലിയ വഞ്ചികളും ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചിൽ. കഴിഞ്ഞ രണ്ട് ദിവസമായി മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടായിരുന്നെങ്കിലും ചാലിയാറിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ വലിയ രീതിയിൽ അടിയൊഴുക്ക് ചാലിയാറിൽ അനുഭവപ്പെടുന്നുണ്ട്.

അതേസമയം ഇന്ന് രാവിലെ പെയ്‌ത ശക്തമായ മഴ തെരച്ചിലിന് വലിയ പ്രതിബന്ധം സൃഷ്‌ടിച്ചു. തെരച്ചിലിനിടയിൽ ചാലിയാറിൽ പലയിടത്ത് നിന്നായി വളർത്ത് മൃഗങ്ങളുടെ ജീര്‍ണിച്ച ശരീരം കണ്ടെത്തി.
വരും ദിവസങ്ങളിലും ചാലിയാറിൽ വ്യാപകമായി തെരച്ചിൽ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

Also Read : വെള്ളാര്‍മലക്കാരുടെ സ്‌കൂളിന്നില്ല, പൂമ്പാറ്റകളെ പോലെ പാറി നടന്ന കുട്ടികളില്ല...; ദുരന്ത ഭൂമിയില്‍ ഉള്ളുലഞ്ഞ് മുന്‍ അധ്യാപകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.