ETV Bharat / state

സാമൂഹിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം; പാഠഭാഗം തിരുത്താന്‍ എസ്‌സിഇആർടിയോട് മന്ത്രി - Kerala text book issue

വിവാദ പരാമര്‍ശം പ്ലസ് വൺ ക്ലാസിലെ സോഷ്യൽ വർക്ക്‌ എന്ന വിഷയത്തിലെ സമകാലീന സാമൂഹ്യ ആശങ്കകള്‍ എന്ന ആറാമത്തെ പാഠഭാഗത്തില്‍

പ്ലസ് വൺ സോഷ്യൽ വർക്ക്‌ ബുക്ക്  എസ് ഇ ആർ ടി  Kerala text book issue  plus one social work book issue
SCERT text book controversial content on Social Reservation
author img

By ETV Bharat Kerala Team

Published : Feb 23, 2024, 9:46 PM IST

തിരുവനന്തപുരം : വർഗീയതയെ ചെറുക്കാൻ സാമൂഹിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്ന് എസ്‌സിഇആർടിയുടെ നിർദേശം. 2014 ൽ പാഠപുസ്‌തകത്തിൽ കയറിക്കൂടിയ പിശകാണെന്നും വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ്‌സിഇആർടിയ്ക്ക് നിർദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

പ്ലസ് വൺ ക്ലാസിലെ സോഷ്യൽ വർക്ക്‌ എന്ന വിഷയത്തിലെ സമകാലീന സാമൂഹ്യ ആശങ്കകള്‍ എന്ന ആറാമത്തെ പാഠഭാഗത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായിരുന്നത്. എന്നാൽ പുസ്‌തകത്തിൽ 2014 ൽ വന്ന പിശക് 2024 വരെയുള്ള പത്തു വർഷത്തിനിടെ ഇതുവരെയും എസ്‌സിആർടിയുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.

കേരളത്തിലെ ഹയർ സെക്കൻഡറി മേഖലയിൽ ഇംഗ്ലീഷ് മീഡിയം പാഠപുസ്‌തകങ്ങൾ മാത്രമാണ് നാം ഉപയോഗിച്ചിരുന്നതെന്നും, കുട്ടികൾക്ക് മാതൃഭാഷയിൽ പഠിക്കാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014ൽ ഇംഗ്ലീഷ് മാധ്യമത്തിൽ തയാറാക്കിയ പാഠപുസ്‌തകങ്ങൾ യാതൊരു മാറ്റവും വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്, പിശക് ഉള്ളത് ശ്രദ്ധയിൽ പെട്ടില്ലായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.

ഇത്തരത്തിൽ തയ്യാറാക്കിയ എല്ലാ മലയാളം പാഠപുസ്‌തകങ്ങളും എസ്‌സിഇആർടി വെബ്സൈറ്റിലാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്‌തകം 2019ൽ തയാറാക്കിയതാണെന്ന വാർത്ത വസ്‌തുതാവിരുദ്ധമാണ്. ഹയർ സെക്കൻഡറി മേഖല ഉൾപ്പെടെയുള്ള എല്ലാ ക്ലാസുകളിലെയും പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്‍റെ ആകെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിലൂടെ നിലവിലെ പാഠപുസ്‌തകങ്ങളുടെ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Also read : ബുഷ്‌റയുടെ ശ്രമം ഫലം കണ്ടു, എസ്‌സിഇആര്‍ടി പുസ്‌തകത്തില്‍ ടൈപ്പ് 1 പ്രമേഹം; മകനുവേണ്ടി ഒരമ്മ നടത്തിയ വേറിട്ട പോരാട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.