തിരുവനന്തപുരം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍. ക്രിസ്‌മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്‌തവ ഭവനങ്ങളിൽ കയറിയിറങ്ങും. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്‌മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കുമെന്നും ഫേസ്‌ബുക്കിലൂടെ വിമര്‍ശനം. ഹിന്ദുഭവനങ്ങളില്‍ ക്രിസ്‌മസ് നക്ഷത്രം തൂക്കരുതെന്നും പകരം മകര നക്ഷത്രങ്ങള്‍ തൂക്കണമെന്നുമുള്ള സ്വകാര്യ കമ്പനിയുടെ പരസ്യം പങ്കുവച്ചാണ് ബിജെപിക്കെതിരെ സന്ദീപ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
വെറുപ്പിൻ്റെ ഫാക്‌ടറി ക്രിസ്‌മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക? ഒരുവശത്ത് ക്രൈസ്‌തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറുവശത്ത് ക്രൈസ്‌തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്‌ടറി പൂട്ടിക്കുക തന്നെ വേണമെന്നും സന്ദീപ് വാര്യര്‍ തന്‍റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ അടുത്തിടെ കോണ്‍ഗ്രസിൽ ചേർന്നിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് എത്തിയത്. ഏകാധിപത്യ പ്രവണതയുള്ള പാർട്ടിയിൽ നിന്ന് ഒറ്റപ്പെട്ട് വീർപ്പുമുട്ടി കഴിഞ്ഞ താൻ പാർട്ടി വിടാൻ പ്രധാന കാരണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘവുമാണെന്ന് സന്ദീപ് വാര്യർ പ്രതികരിക്കുകയും ചെയ്‌തു.
സന്ദീപ് വാര്യരുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്
ക്രിസ്‌മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്‌തവ ഭവനങ്ങളില്‍ കയറിയിറങ്ങും. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്‌മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിൻ്റെ ഫാക്‌ടറി ക്രിസ്‌മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികള്‍ക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുക ?
ഒരുവശത്ത് ക്രൈസ്‌തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്‌തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്‌ടറി പൂട്ടിക്കുക തന്നെ വേണം.