ETV Bharat / state

ശബരിമല തീർഥാടകരുടെ കാർ ഓട്ടോയിലിടിച്ച് അപകടം; 5 പേർക്ക് പരിക്ക് - ACCIDENT IN KOTTAYAM

കോട്ടയത്ത് ശബരിമല തീർഥാടകരുടെ കാർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്

SABARIMALA PILGRIMS CAR HIT BY AUTO  തീർത്ഥാടകരുടെ കാർ അപകടപ്പെട്ടു  കോട്ടയത്ത് വാഹനാപകടം  കാർ ഓട്ടോയിലിടിച്ച് അപകടം
CCTV footage of the accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 10:24 PM IST

കോട്ടയം : ശബരിമല തീർഥാടകരുടെ കാർ ഓട്ടോയിലിടിച്ച് അപകടം. അഞ്ച് യാത്രക്കാർക്ക് പരിക്ക്. ഇന്നലെ (ഒക്‌ടോബർ 19 ശനി) വൈകിട്ടാണ് അപകടം നടന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ എലിക്കുളം മടുക്കക്കുന്നിലാണ് ശബരിമല തീർഥാടകരുടെ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഇടിയുടെ ആഘാത ത്തിൽ ഓട്ടോറിക് റോഡരുകിലെതോട്ടിലേക്ക് മറിയുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപകടത്തിന്‍റെ സിസിടിവി ദൃശങ്ങളിൽ നിന്ന് കാർ തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തി. ഓട്ടോയാത്രക്കാരായ പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി (64), പനമറ്റം കൊല്ലംകുന്നേൽ ജിഷ്‌ണു (29) കാർ യാത്രികരായ കോയമ്പത്തൂർ സ്വദേശികളായ രവി (59), ഉഷ (55), പെണ്ണമ്മ (65) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പാലാ മാർ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Also Read : കാല്‍ വഴുതി വെള്ളത്തില്‍ വീണു; പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകൻ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.