കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീ പിടിച്ചു. ഇന്നലെ (ജൂണ്‍ 12) രാത്രി 8:45 നാണ് സംഭവം. സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയുടെ സ്‌കൂട്ടറിനാണ് തീ പിടിച്ചത്.
ചിന്താവളപ്പ് റാം മോഹൻ റോഡിലൂടെ സ്‌റ്റേഡിയം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്‍റെ പുറകുവശത്തു നിന്നും തീ ഉയരുന്നത് മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ കണ്ട് ബഹളം വച്ചു. ഇതോടെ സ്‌കൂട്ടർ യാത്രക്കാരന്‍ വാഹനം ഉപേക്ഷിച്ച് ചാടി ഇറങ്ങുകയായിരുന്നു. നിമിഷനേരം കൊണ്ട് സ്‌കൂട്ടറിലാകെ തീ പിടിച്ചു.
തുടർന്ന് ബീച്ച് അഗ്നിരക്ഷ നിലയത്തിൽ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എ പി രന്തിദേവന്‍റെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്‌കൂട്ടർ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Also Read: വൈറ്റിലയില്‍ ബൈക്കും സ്കോർപിയോ കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം