ETV Bharat / state

മതിയായ രേഖകളില്ല: ആലപ്പുഴയിൽ സ്‌റ്റാറ്റിക്ക് സർവലൈൻസ് സംഘം 12 ലക്ഷം രൂപ പിടിച്ചെടുത്തു - 12 lakh seized from Kalanthod - 12 LAKH SEIZED FROM KALANTHOD

തെരഞ്ഞെടുപ്പിൽ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ തടയാൻ ആലപ്പുഴയില്‍ കര്‍ശന പരിശോധന നടത്തിവരുകയാണ് സ്‌റ്റാറ്റിക്ക് സർവലൈൻസ് ഉദ്യോഗസ്ഥർ.

LOK SABHA ELECTION  ALAPPUZHA LOK SABHA CONSTITUENCY  STATIC SURVEILLANCE TEAM INSPECTION  12 LAKH SEIZED FROM ALAPPUZHA
12 Lakh Seized Without Relevant Documents From Kalanthod Alappuzha
author img

By ETV Bharat Kerala Team

Published : Apr 3, 2024, 8:47 PM IST

ആലപ്പുഴ: മതിയായ രേഖകളില്ലാതെ കൈവശം വെച്ച 12 ലക്ഷം രൂപ പിടിച്ചെടുത്തു. ആലപ്പുഴ കളർകോട് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്‌റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) നടത്തിയ പരിശോധനയിലാണ് കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടിച്ചത്.

തുടർനടപടികൾക്കായി ഇൻകം ടാക്‌സ് നോഡൽ ഓഫിസർക്ക് തുക കൈമാറി. ആലപ്പുഴ ജില്ലയിൽ 27 പരിശോധന കേന്ദ്രങ്ങളിലായി 81 സ്‌റ്റാറ്റിക് സർവലൈൻസ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാഹന പരിശോധനയുൾപ്പെടെ നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുക, മദ്യം-മയക്കുമരുന്നു കടത്ത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുക എന്നിവയാണ് സംഘത്തിന്‍റെ ചുമതല. ഇതു കൂടാതെ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 54 ഫ്‌ളയിങ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

മാർച്ചിൽ ഇടുക്കി ജില്ലയിലെ ലോക്‌സഭ മണ്ഡലത്തിൽ ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 20,17,500 രൂപ പിടികൂടിയിരുന്നു. ജിഎസ്‌ടി എന്‍ഫോഴ്‌സ്‌മെന്‍റും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാർച്ച് 13ന് ഉപ്പുതറ സ്വദേശിയില്‍ നിന്നും രേഖകളില്ലാത്ത 10,17,500 രൂപയും മാര്‍ച്ച് 20ന് മുവാറ്റുപുഴ സ്‌ക്വാഡിന്‍റെ പരിശോധനയില്‍ 10 ലക്ഷം രൂപയും പിടിച്ചെടുത്തത്.

Also Read: മതിയായ രേഖകളില്ല, ഇടുക്കിയില്‍ ഫ്‌ളയിങ് സ്ക്വാഡ് പിടിച്ചെടുത്തത് 20 ലക്ഷം രൂപ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.