ETV Bharat / state

'ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതിതള്ളും': രാഹുൽ ഗാന്ധി - Rahul Gandhi about farmers debts - RAHUL GANDHI ABOUT FARMERS DEBTS

പുൽപ്പള്ളിയിൽ കർഷക റാലിയ്‌ക്കിടെ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്ന്‌ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിതള്ളിയെന്നും മോദി.

INDIA ALLIANCE  FARMERS DEBTS WILL WAIVED OFF  RALLY AT PULPALLY  കർഷകരുടെ കടങ്ങൾ രാഹുൽ ഗാന്ധി
RAHUL GANDHI ABOUT FARMERS DEBTS
author img

By ETV Bharat Kerala Team

Published : Apr 15, 2024, 9:40 PM IST

കർഷകരുടെ കടങ്ങൾ എഴുതിതള്ളും, രാഹുൽ ഗാന്ധി

വയനാട്‌: ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അതി സമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിതള്ളിയത്. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ തയ്യാറായില്ലെന്നും പുൽപ്പള്ളിയിൽ കർഷക റാലിക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. വയനാട്ടിലെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. കര്‍ഷകന് അവരുടെ അധ്വാനത്തിന്‍റെ ഫലം ലഭിക്കുന്നില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. കര്‍ഷകര്‍ക്കാവശ്യമായ നിയമപരിരക്ഷ നല്‍കുമെന്നും രാഹുൽ പറഞ്ഞു.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30 ഓടെ താഴെയങ്ങാടിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ ആയിരകണക്കിന് കര്‍ഷകരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെയും, വർണ്ണ ബലൂണുകളുടെയും, പ്ലകാർഡുകളുടെയും അകമ്പടിയോടെ റാലിയായി ടൗണ്‍ ചുറ്റി അനശ്വര ജങ്ഷനില്‍ സമാപിച്ചു. പുൽപ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ യുഡിഎഫ് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പിസി വിഷ്‌ണുനാഥ് എംഎല്‍എ, ഐസി ബാലകൃഷ്‌ണന്‍ എംഎല്‍എ, ടി സിദ്ദീഖ് എംഎല്‍എ, എന്‍ഡി അപ്പച്ചന്‍, കെഎല്‍ പൗലോസ്, എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. സംഷാദ് മരക്കാർ, പിഡി സജി, എൻയു ഉലഹന്നാൻ, വർഗീസ് മുരിയൻകാവിൽ, ബീന ജോസ്, മേഴ്‌സി ബെന്നി, ഗിരിജ കൃഷ്‌ണൻ, പിഡി ജോണി, ഷിനോ, തുടങ്ങിയവര്‍ റാലിയക്ക് നേതൃത്വം നൽകി.

ALSO READ: കര്‍ഷകര്‍ താങ്ങുവില ആവശ്യപ്പെടുന്നു, യുവാക്കള്‍ തൊഴിലും; ആരും ഇതൊന്നും കേള്‍ക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.