ETV Bharat / state

എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ ദുരിതാശ്വാസത്തിലേക്ക്; വയനാടിനായി നാടൊരുമിക്കുന്നു - Wayanad landslide relief - WAYANAD LANDSLIDE RELIEF

തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎസ്കെ ട്രാൻസ്പോർട്ടിന്‍റെ എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ വയനാട്ടിലെ ദുരിതാശ്വാസത്തിനായി നല്‍കും.

WAYANAD MUNDAKKAI LANDSLIDE  RELIEF FUND FOR WAYANAD FROM IDUKKI  എഎസ്കെ ട്രാൻസ്പോർട്ട് ഇടുക്കി  വയനാട് ദുരിതാശ്വാസം
Private bus owner in Idukki giving three day collection for wayanad landslide relief (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 4, 2024, 11:25 AM IST

എഎസ്കെ ട്രാൻസ്പോർട്ടിന്‍റെ മാനേജ്‌മെന്‍റും തൊഴിലാളികളുമാണ് ദുരിത ബാധിതർക്കായി സഹായ ഹസ്‌തം നൽകുന്നു (ETV Bharat)

ഇടുക്കി: വയനാടിന് വേണ്ടി നാടൊരുമിക്കുമ്പോൾ ഇടുക്കിയിലെ ഒരു സ്വകാര്യ ബസ് ഉടമ തന്‍റെ എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ ആണ് ദുരിതാശ്വാസത്തിനായി മാറ്റി വെക്കുന്നത്. തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎസ്കെ ട്രാൻസ്പോർട്ടിന്‍റെ മാനേജ്‌മെന്‍റും തൊഴിലാളികളുമാണ് ദുരിത ബാധിതർക്കായി സഹായ ഹസ്‌തം നൽകുന്നത്.

കേരളത്തെ ഞെട്ടിച്ച ദുരന്ത മേഖലകളിൽ സഹായമെത്തിച്ച് മുൻപും മാതൃകയായവരാണ് സ്വകാര്യ ബസ് സർവീസ് നടത്തുന്ന എ എസ് കെ ഗ്രൂപ്പ്. തൊടുപുഴയിൽ നിന്ന് പെരിങ്ങാശേരി, അമയപ്ര, ചെപ്പുകുളം, മേഖലകളിലേക്ക് സർവീസ് നടത്തുന്ന എഎസ്കെ ഗ്രൂപ്പിന്‍റെ എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസത്തിനായി നൽകുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു.

എട്ട് ബസുകളിൽ നിന്ന് ദിവസേന അരലക്ഷത്തോളം രൂപയാണ് ഇന്ധനം ഉൾപ്പെടെയുള്ള ചെലവ് കിഴിച്ച് ലഭിക്കുന്നത്. ബസ് ജീവനക്കാർ തങ്ങളുടെ വേതനം ഉപേക്ഷിച്ച് യാത്രക്കാരിൽ നിന്ന് ധന സമാഹരണം നടത്തും.

ബസ് ജീവനക്കാർ കൊണ്ടുവരുന്ന ബക്കറ്റുകളിൽ യാത്രക്കാർക്ക് ഇഷ്‌ടമുള്ള തുക നിക്ഷേപിക്കാം. ഭക്ഷണാവശ്യത്തിനുള്ള പണം പോലും ഇതിൽ നിന്നെടുക്കരുതെന്ന് ബസുടമകൾ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് നൽകാതെ ബക്കറ്റുമായി ജീവനക്കാർ യാത്രക്കാർക്കരികിലെത്തുമ്പോൾ യാത്രക്കാരും തങ്ങളാൽ കഴിയും വിധം ഈ ഉദ്യമത്തിൽ പങ്ക് ചേരുന്നുണ്ട്. ധനസമാഹരണത്തിന് പുറമേ ദുരിത മേഖലകളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവർ സമാഹരിക്കുന്നുണ്ട്.

ലഭിക്കുന്ന തുകയും മറ്റ് സാധനങ്ങളും ദുരിതബാധിത മേഖലയിലെത്തിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാനാണ് തീരുമാനം. 2018-ലെ പ്രളയ കാലത്തും ധന സഹായമെത്തിച്ചതിന് പുറമേ വീടുകൾ വൃത്തിയാക്കാൻ വാഹനങ്ങളും ജീവനക്കാരെയും എഎസ്‌കെ ഗ്രൂപ്പ് വിട്ടുനൽകിയിരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും ദുരിത ബാധിത മേഖലയിൽ ഇവർ സഹായമെത്തിച്ചിരുന്നു.

Also Read : 'ഇനി അവിടെ പഠിക്കാൻ കഴിയുമോ എന്ന് അറിയില്ല, കൂട്ടുകാരില്‍ കുറച്ച് പേരെ മാത്രമേ ബന്ധപ്പെടാനായുള്ളൂ': റഹ്‌ലയ്ക്ക് ഉള്ളുനിറയെ വേദന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.