കോട്ടയം: വൈക്കത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. 50 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം.
വൈക്കം തലയോലപറമ്പ് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് സമീപം വൈകുന്നേരം 7.15 ഓടെയായിരുന്നു അപകടം. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്‌പീഡിലെത്തിയ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
എറണാകുളത്ത് നിന്ന് വൈക്കം ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കൈകാലുകൾക്കും തലയ്ക്കുമാണ് മിക്കവർക്കും പരിക്ക്. അപകടത്തില്‍ പരിക്കേറ്റവരെ വൈക്കത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വൈക്കം, കടുത്തുരുത്തി ഫയർ ഫോഴ്സെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സികെ ആശ എംഎൽഎ സ്ഥലത്തെത്തി. വെള്ളൂർ, തലയോലപറമ്പ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Also Read: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥികളെ സ്വകാര്യ ബസിടിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്