ETV Bharat / state

ഇനി കൈ പൊള്ളും; സപ്ലൈകോയുടെ പുതുക്കിയ വിലയില്‍ വന്‍ വര്‍ധന; സബ്‌സിഡി 35 ശതമാനം മാത്രം - മന്ത്രി ജിആര്‍ അനില്‍

13 ഇനം സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. വര്‍ധിച്ചത് 3 രൂപ മുതല്‍ 46 രൂപ വരെ. പൊതു വിപണിയില്‍ വില ഉയര്‍ത്തുന്ന നടപടിയെന്ന് പ്രതിപക്ഷം. 2021 ലെ പ്രകടന പത്രികയില്‍ സപ്ലൈകോയെ കുറിച്ച് പരാമര്‍ശമില്ലെന്ന് മന്ത്രി ജിആര്‍ അനില്‍.

Price Hike In Supplyco  Supplyco  സപ്ലൈകോ വില വര്‍ധന  മന്ത്രി ജിആര്‍ അനില്‍  സപ്ലൈകോ ഔട്ട് ലെറ്റ്
Supplyco Hiked The Price Of 13 Items
author img

By ETV Bharat Kerala Team

Published : Feb 15, 2024, 7:08 PM IST

Updated : Feb 15, 2024, 7:37 PM IST

മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വില്‍പ്പന നടത്തുന്ന 13 ഇനം അവശ്യ സാധനങ്ങളുടെ വില വിപണി വിലയുടെ 35 ശതമാനം കുറച്ചു നല്‍കാനുള്ള പുതിയ തീരുമാനത്തോടെ ഈ സാധനങ്ങളുടെ വിലകളില്‍ വരുന്നത് 3 രൂപ മുതല്‍ 46 രൂപ വരെ വര്‍ധന. നേരത്തെ 70 ശതമാനം വരെ വില കുറവുണ്ടായിരുന്നതാണ് ഇപ്പോള്‍ 35 ശതമാനമാക്കി കുറച്ചത്. ഇന്നലെ (ഫെബ്രുവരി 14) രാത്രിയാണ് മന്ത്രിസഭ യോഗം നിശ്ചയിച്ച വില പ്രകാരം വില വില പുതുക്കിയത്.

ഉത്‌പന്നം (കിലോ)നിലവിലെ വില പുതുക്കിയ വിലവര്‍ധനവ്
ചെറുപയര്‍74 രൂപ92 രൂപ18 രൂപ
ഉഴുന്ന്66 രൂപ95 രൂപ29 രൂപ
വന്‍ കടല43 രൂപ69 രൂപ26 രൂപ
വന്‍ പയര്‍45 രൂപ75 രൂപ30 രൂപ
തുവര പരിപ്പ്65 രൂപ111 രൂപ46 രൂപ
മുളക്‌72 രൂപ82 രൂപ7 രൂപ
മല്ലി79 രൂപ79.50 രൂപ50 പൈസ
പഞ്ചസാര22 രൂപ27 രൂപ5 രൂപ
വെളിച്ചെണ്ണ (അര ലിറ്റര്‍)46 രൂപ55 രൂപ 9 രൂപ
ജയ അരി25 രൂപ 29 രൂപ4 രൂപ
കുറുവ അരി25 രൂപ 30 രൂപ5 രൂപ
മട്ട അരി24 രൂപ 30 രൂപ6 രൂപ
പച്ചരി 23 രൂപ 26 രൂപ3 രൂപ

പ്രതികരണവുമായി മന്ത്രി ജി.ആര്‍ അനില്‍: 1446 രൂപയുടെ സാധനങ്ങള്‍ 540 രൂപ കുറച്ച് 940 രൂപയ്‌ക്ക് സപ്ലൈകോ ഔട്ട്‌ ലെറ്റുകളില്‍ നിന്നു ലഭിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. 2014ലാണ് ഏറ്റവും അവസാനം വില വര്‍ധിപ്പിച്ചതെന്നും അന്ന് വിപണി വിലയേക്കാള്‍ 10 ശതമാനം മാത്രമായിരുന്നു വില വ്യത്യാസമെന്നും മന്ത്രി പറഞ്ഞു. 2016ലെ എല്‍ഡിഎഫ് പ്രകടന പത്രികയിലാണ് സപ്ലൈകോ 5 വര്‍ഷത്തേക്ക് വില കൂട്ടില്ലെന്ന് പറഞ്ഞത്.

2021ലെ പ്രകടന പത്രികയില്‍ അതുണ്ടായിരുന്നില്ല. വിവിധ സര്‍ക്കാരുകളില്‍ നിന്നായി സപ്ലൈകോയ്‌ക്ക് 1525 കോടി വിപണി ഇടപെടലിന് ലഭിക്കാനുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതു മേഖല സ്ഥാപനം പൂട്ടി പോകാതിരിക്കാനാണ് ഇപ്പോഴത്തെ നടപടി.

കൂടുതല്‍ പണം അനുവദിക്കാന്‍ ധനമന്ത്രിയുടെ കയ്യില്‍ പണം വേണ്ടേയെന്നും കേന്ദ്രം തരാനുള്ളത് തരാതെ എങ്ങനെ ധനമന്ത്രി കൂടുതല്‍ പണം അനുവദിക്കുമെന്നും ജിആര്‍ അനില്‍ ചോദിച്ചു. പൊതു വിപണിയില്‍ വന്‍ വില കയറ്റത്തിന് ഇടയാക്കുന്ന നടപടിയെന്നും വില വര്‍ധന ജനങ്ങളെ സപ്ലൈകോയില്‍ നിന്ന് അകറ്റുമെന്നും പ്രതിപക്ഷം ആരോപിച്ചു.

Also Read: സപ്ലൈകോയിൽ മാർക്കറ്റ് വിലയേക്കാൾ 35 ശതമാനം വിലക്കുറവിൽ സാധനങ്ങൾ നൽകും: മന്ത്രി ജി.ആർ. അനിൽ

Last Updated : Feb 15, 2024, 7:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.