ETV Bharat / state

സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പൊലീസിന് കേസെടുക്കാം; ഇസിഐആര്‍ റദ്ദാക്കാനാകില്ലെന്നും ഇഡി - Exalogic financial transactions

ഇസിഐആർ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തവെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രഥമ ദൃഷ്‌ട്യാ കണ്ടെത്തിയെന്ന് ഇഡിയുടെ സത്യവാങ്മൂലം

CMRL  സിഎംആർഎൽ എക്‌സാലോജിക്  ഇഡി  ഇസിഐആർ
FILE- KERALA HIGHCOURT, ED LOGO (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 9:25 PM IST

കൊച്ചി: സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ ഇസിഐആർ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തവെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രഥമ ദൃഷ്‌ട്യാ കണ്ടെത്തിയെന്നാണ് ഇഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

കേസെടുക്കുന്ന കാര്യം സംബന്ധിച്ച് രണ്ട് തവണ പൊലീസ് മേധാവിക്ക് കത്ത് കൊടുത്തിരുന്നു. മാർച്ച് 27 നും ഈ മാസം 10 നുമായിരുന്നു കത്തു നൽകിയതെന്നും ഇഡി പറയുന്നു. മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർ എൽ ജീവനക്കാ‍ർ നൽകിയ ഹർജിയിലാണ് ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി അപക്വമാണെന്നും തള്ളണമെന്നുമാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ വാദം. ഇസിഐആർ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെടാനാകില്ല. ഇസിഐആർ രജിസ്‌റ്റർ ചെയ്‌തതു കൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നും ഇഡി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സlഎംആർഎൽ കമ്പനിയുടെ വാദം ശരിയല്ല. 2019 ലെ ആദായ നികുതി റെയ്‌ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു. രാഷ്‌ട്രീയ നേതാക്കൾക്ക് അടക്കം പണം നൽകിയെന്ന് സിഎംആർഎൽ എംഡിയും സിഎഫ്ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. വീണാ വിജയന്‍റെ എക്‌സാലോജികിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും ഇ.ഡിയുടെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. സിഎംആർഎൽ ജീവനക്കാരുടെ ഹർജി ഹൈക്കോടതി ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും.

Also Read: മാസപ്പടി കേസ്: ഇസിഐആർ റദ്ദാക്കണമെന്ന സിഎംആർഎലിന്‍റെ ആവശ്യം അപക്വമെന്ന് ഇഡി ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.