ETV Bharat / state

12 കാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം: പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ - POCSO Case Court Verdict - POCSO CASE COURT VERDICT

ബാലികയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. വയ്യാറ്റുപുഴ സ്വദേശി സാമുവൽ ജോണിനാണ് (36) ശിക്ഷ വിധിച്ചത്. 13 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

SEXUAL HARASSMENT CASE  RAPE CASE IN PATHANAMTHITTA  പത്തനംതിട്ട പീഡനക്കേസ്  ബാലിക ലൈംഗികാതിക്രമത്തിനിരയായി  ബലാത്സംഗ കേസ് പ്രതിക്ക് ശിക്ഷ  POCSO CASE ACCUSE GET RIGOROUS IMPRISONMENT
POCSO Case Accuse (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 9:33 PM IST

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. ചിറ്റാർ വയ്യാറ്റുപുഴ സ്വദേശി ലിജോ എന്ന് വിളിക്കുന്ന സാമുവൽ ജോണിനാണ് (36) ശിക്ഷ വിധിച്ചത്. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ഡോണി തോമസ് വർഗീസിന്‍റേതാണ് വിധി.

2022ൽ ചിറ്റാർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിചാരണ പൂർത്തിയാക്കി കോടതി വിധിപറഞ്ഞത്. ശിക്ഷ ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാൽ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ 15 മാസം അധിക തടവ് അനുവഭവിക്കണം. 2022 ഫെബ്രുവരി 13നാണ് കേസിനാസ്‌പദമായ സംഭവം.

12 വയസുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പള്ളി കാണിച്ച തരാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ആളില്ലാത്ത റബ്ബര്‍ തോട്ടത്തില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചിറ്റാര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും ചേർത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരം 10 വർഷവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരം 3 വർഷവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിഴത്തുക പെൺകുട്ടിക്ക് നൽകണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജെയ്‌സൺ മാത്യൂസ് ഹാജരായി.

Also Read: 10 വയസുകാരികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 51-കാരൻ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.