മലപ്പുറം: എല്ലാ ഇടതുപക്ഷ ഗവൺമെൻ്റുകളും ചേർന്ന് സ്‌മാർട്ട് സിറ്റി പദ്ധതിയെ കൊന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. ആൻ്റണി ഗവൺമെൻ്റിൻ്റെ കാലത്ത് അന്ന് ഐടി മന്ത്രാലയം ഞാനായിരുന്നു. വലിയ പ്രതീക്ഷയിലായിരുന്നു സ്‌മാർട്ട് സിറ്റി പദ്ധതി കൊണ്ടുവന്നത്. ഇൻഫോപാർക്കും അക്കാലത്ത് തന്നെയാണ് കൊണ്ടുവന്നത്. അത് സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹൈ ഡിമാൻ്റ് ഉള്ളതിനാലാണ് ഇൻ്റർനെറ്റ് സിറ്റി ദുബായയിൽ ഉള്ളത് പോലെ കേരളത്തിലും കൊണ്ടുവരാമെന്ന് തീരുമാനിക്കുന്നത്. പക്ഷേ പിന്നീട് വന്ന ഗവൺമെൻ്റ് അതിനോടെടുത്ത സമീപനം വളരെ നിരാശജനകമാണ്. 2006 ന് ശേഷം അതിൻ്റെ ദുഷ്‌കാലം തുടങ്ങി. അത് മുടന്തി മുടന്തി ഇപ്പോൾ ഇത് വരെയായി. ഇപ്പോൾ നഷ്‌ടപരിഹാരം കൊടുത്ത് ഒഴിവാക്കുന്നുവെന്ന് വിചിത്ര വാദമാണ് പറയുന്നത്. വളരെ വിചിത്രമായ ഒരു തീരുമാനമാണിത്. വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്‌ടാണിത്. നഷ്‌ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായെന്നും മുന്‍ വ്യവസായ മന്ത്രിയായ പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
എല്ലാ ഇടതു പക്ഷ സർക്കാരുടെയും ഇങ്ങനെയുള്ള പദ്ധതികളോടുള്ള സമീപനമാണ് കാര്യങ്ങളെ ഈ സ്ഥിതിയിൽ എത്തിച്ചത്. വലിയ സംരംഭങ്ങളോടുള്ള എൽഡിഎഫ് സർക്കാരുകളുടെ നെഗറ്റീവ് നയമാണിത്. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സർക്കാർ വിശദീകരിക്കണം. സർക്കാർ കാര്യക്ഷമത കാണിച്ചില്ല. ആ പദ്ധതിയെ കൊല്ലാക്കൊല ചെയ്‌തു.
യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എൽഡിഎഫിനുള്ള മനോഭാവം എന്ന് ആദ്യഘട്ടത്തിൽ തോന്നിയിരുന്നു. ഏത് സ്‌മാർട്ട് സിറ്റി എന്ത് സ്‌മാർട്ട് സിറ്റി എന്നാണ് ചോദിച്ചത്. യുഡിഎഫ് വെറുതെയിരിക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധം; അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍