എറണാകുളം: മണ്ണിടിക്കുന്നതിനിടെ അപകടം. എറണാകുളം പിറവം പേപ്പതിയിലാണ് സംഭവം. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. എന്നാൽ അപകടത്തില്‍പ്പെട്ടവരുടെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് സംഘം പറഞ്ഞു.
മൂന്ന് മരണം; പിറവത്ത് മണ്ണിടിക്കുന്നതിനിടെ അപകടം, മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു - Piravom construction work accident
മണ്ണ് നീക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ. മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശികളെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Published : Mar 6, 2024, 7:39 PM IST
|Updated : Mar 6, 2024, 8:37 PM IST