ETV Bharat / state

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് : പ്രതി ഹസൻകുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

author img

By ETV Bharat Kerala Team

Published : Mar 4, 2024, 10:06 AM IST

പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും സൂചന.

Petta Kidanap Case  രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി  പേട്ട തട്ടികൊണ്ടു പോകല്‍ കേസ്  വന്ദേ ഭാരത് ട്രെയിന്‍  Kidnap Case Kerala
Accuse In Petta Kidnap Case Will Present In Court Today

തിരുവനന്തപുരം : പേട്ടയിൽ നിന്നും രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി എന്ന കബീറിനെ ഇന്ന് (മാര്‍ച്ച് 4) കോടതിയിൽ ഹാജരാക്കും. പ്രതിയെ രാവിലെ 11 മണിക്ക് അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്നലെ (മാര്‍ച്ച് 3) രാവിലെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാ​ഗരാജു നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്സോ, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് (Petta Kidanap Case).

നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കല്ലമ്പലത്ത് 4 കേസുകളും ആലപ്പുഴ സൗത്തിൽ ഭവന ഭേദനം, ഓട്ടോറിക്ഷ മോഷണ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. വിവിധ കേസുകളില്‍ അകപ്പെട്ട ഇയാള്‍ മൂന്നര വർഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൃത്യമായ അഡ്രസോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്ത ഇയാള്‍ക്ക് സ്ഥിരം ജോലിയില്ല. ഗുജറാത്തിൽ ജനിച്ച പ്രതി ചെറുപ്പത്തില്‍ കേരളത്തിലെത്തിയതാണ്.

ഫെബ്രുവരി 19ന് പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ടുവയസുകാരിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കാണാതായതിന് ശേഷം 20 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പേട്ടയിലെയും സമീപ പ്രദേശങ്ങളിലെയുമെല്ലാം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കി. വന്ദേ ഭാരത് ട്രെയിനിന്‍റേത് അടക്കം നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത് (Petta Kidnap Case).

Also Read: രണ്ടു വയസുകാരിയുടെ തിരോധാനം; പോക്‌സോ കേസ് പ്രതി കബീര്‍ അറസ്‌റ്റില്‍

കുട്ടിയുമായി കടന്നുകളഞ്ഞ ഇയാള്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ കുഞ്ഞ് കരയാന്‍ തുടങ്ങി. കരച്ചില്‍ മറ്റാരും കേള്‍ക്കാതിരിക്കാന്‍ ഇയാള്‍ വായ പൊത്തി പിടിച്ചു. ഇതേ തുടര്‍ന്ന് കുഞ്ഞ് അനങ്ങാതായപ്പോഴാണ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇക്കാര്യങ്ങളെല്ലാം പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.