ETV Bharat / state

പെരിയാറിലെ മത്സ്യക്കുരുതി : പിസിബിയിലെ എൻവയോൺമെന്‍റൽ എൻജിനീയറെ സ്ഥലംമാറ്റി, തീരുമാനം മന്ത്രിതല യോഗത്തില്‍ - ENVIRONMENTAL ENGINEER TRANSFERRED

മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെ ഏലൂരിലെ എൻവയോൺമെന്‍റൽ എൻജിനീയറെ സ്ഥലം മാറ്റി. കര്‍ഷകരുടെ പ്രതിഷേധ സമയത്ത് ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സതീഷ് ജോയിക്കെതിരെയാണ് നടപടി. വിഷയത്തില്‍ കുഫോസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ENGINEER SATHEESH JOY TRANSFERRED  പെരിയാറിലെ മത്സ്യക്കുരുതി  പിസിബി എൻജിനീയറുടെ സ്ഥലം മാറ്റം  FISH DEATH IN PERIYAR
PCB Engineer Satheesh Joy (ETv Bharat)
author img

By ETV Bharat Kerala Team

Published : May 25, 2024, 12:24 PM IST

എറണാകുളം : പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലം മാറ്റല്‍ നടപടി. ഏലൂരിലെ എൻവയോൺമെന്‍റൽ എൻജിനീയർ സതീഷ് ജോയിയെയാണ് സ്ഥലം മാറ്റിയത്. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതില്‍ പ്രതിഷേധം കടുത്ത സമയത്ത് ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സതീഷ്‌ ജോയി. പെരുമ്പാവൂർ റീജ്യണല്‍ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എൻജിനീയർ എം.എ ഷിജുവാണ് പകരം ചുമതലയേറ്റത്.

മന്ത്രിതല യോഗത്തിന് ശേഷമാണ് ബോര്‍ഡിലെ സ്ഥലം മാറ്റല്‍ നടപടി. അതേസമയം പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിന് കാരണം വെള്ളത്തിലെ ഓക്‌സിജൻ്റെ അളവ് കുറഞ്ഞതാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വിശദീകരണം. എന്നാല്‍ ഓക്‌സിജന്‍റെ അഭാവത്തിന് കാരണം രാസമാലിന്യങ്ങളാണെന്ന ആരോപണങ്ങളില്‍ ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. സംഭവത്തില്‍ കുഫോസിന്‍റെ ഏഴംഗ വിദഗ്‌ധ സമിതി ഇന്ന് (മെയ്‌ 25) റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (മെയ്‌ 20) മുതലാണ് പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. കരിമീൻ, ചെമ്മീൻ, ചെമ്പല്ലി, ചെറുമീനുകൾ എന്നിവ ഉൾപ്പടെയാണ് ചത്ത് കരയ്ക്ക‌ടിഞ്ഞത്. മുൻവർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പുഴയിൽ കൂട് മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങിയത് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. പെരിയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നത് തടയണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡോ, സർക്കാരോ ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാറില്ലെന്ന വിമർശനവും ശക്തമാണ്.

പെരിയാറിലെ മലിനീകരണം മത്സ്യകർഷകരെയും ക്രമേണ മനുഷ്യരെ മുഴുവനും ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ല. രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്ന വ്യവസായ സ്ഥാപനം ഏതാണെന്ന് പോലും കണ്ടെത്താൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന് കഴിഞ്ഞിട്ടില്ല.

ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. വ്യവസായ സ്ഥാപനങ്ങൾ സമീപത്തെ തോടുകളിലേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ ആദ്യമഴയിൽ പുഴയിൽ എത്തുന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണം. പുഴയിലേക്ക് എത്തുന്ന രാസമാലിന്യങ്ങൾ മത്സ്യസമ്പത്ത് ഗണ്യമായി കുറയ്‌ക്കുന്നതിനും കാരണമായിട്ടുണ്ട്. ഇത് മത്സ്യമേഖലയെ ആശ്രയിക്കുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.

Also Read: പെരിയാറിലെ മത്സ്യക്കുരുതി ; എൻവിയോൺമെൻ്റ് എഞ്ചിനീയറെ ഉപരോധിച്ച് കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.