ETV Bharat / state

എസ്‌പിയായി സ്ഥാനക്കയറ്റം നൽകിയില്ല; ഔദ്യോഗിക യാത്രയയപ്പ് ബഹിഷ്‌കരിച്ച് പത്തനംതിട്ട അഡീഷണല്‍ എസ്‌പി - PATHANAMTHITTA ASP BOYCOT SEND OFF

author img

By ETV Bharat Kerala Team

Published : May 28, 2024, 10:52 PM IST

Updated : May 28, 2024, 11:05 PM IST

തനിക്കൊപ്പം സർവീസിൽ കയറിയ എല്ലാ എഎസ്‌പിമാർക്കും കണ്‍ഫേഡ് ഐപിഎസ് ലഭിച്ചിട്ടും സ്ഥാനക്കയറ്റം നല്‍കാത്തതിൽ പ്രതിഷേധ സൂചകമായി ആണ് അദ്ദേഹം യാത്രയയപ്പ് ബഹിഷ്‌കരിച്ചത്.

PATHANAMTHITTA ASP R PRADEEP KUMAR  പത്തനംതിട്ട എഎസ്‌പി പ്രദീപ് കുമാർ  എഎസ്‌പി യാത്രയയപ്പ് ബഹിഷ്‌കരിച്ചു  ASP BOYCOTTED OFFICIAL SEND OFF
Pathanamthitta ASP R Pradeep Kumar (ETV Bharat)

പത്തനംതിട്ട: എസ്‌പിയായി സ്ഥാനക്കയറ്റം നൽകാത്തതിന്‍റെ നീരസത്തിൽ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വച്ച്‌ പത്തനംതിട്ട അഡീഷണല്‍ എസ്‌പി ആർ പ്രദീപ് കുമാർ. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ഒരുക്കിയ യാത്രയയപ്പ് ചടങ്ങാണ് എഎസ്‌പി ബഹിഷ്‌കരിച്ചത്. നാളെ പൊലീസ് അസോസിയേഷൻ നടത്തുന്ന യാത്രയയപ്പ് ചടങ്ങിലും അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം.

അസോസിയേഷൻ ഭാരവാഹികളോട് തനിക്ക് യാത്രയയപ്പ് വേണ്ടെന്ന് എഎസ്‌പി അറിയിച്ചതായാണ് വിവരം. ഇതിനെ തുടർന്ന് ജില്ലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ ഉൾപ്പെടുത്തിയ പരിപാടിയുടെ നോട്ടിസിൽ പ്രദീപ് കുമാറിന്‍റെ ചിത്രമില്ല. കഴിഞ്ഞ 17 ന് ജില്ല പൊലീസ് മേധാവി വി അജിത്തും യാത്രയപ്പ് ചടങ്ങ് ഒരുക്കിയിരുന്നു. അതിലും പ്രദീപ് കുമാർ പങ്കെടുത്തില്ല.

കൊല്ലം പെരുംങ്കുളം സ്വദേശിയായ പ്രദീപ് കുമാർ 1996 ബാച്ച്‌ ഉദ്യോഗസ്ഥനാണ്. എഎസ്‌പിക്കൊപ്പം സർവീസില്‍ കയറിയ എല്ലാവർക്കും സർക്കാരിന്‍റെ ശുപാർശയിൽ കണ്‍ഫേഡ് ഐപിഎസ് ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയും പ്രദീപ് കുമാറും ഒരേ ബാച്ച്‌ ഉദ്യോഗസ്ഥരാണ്. സ്ഥാനക്കയറ്റം നല്‍കാത്തതിലെ നീരസം സഹപ്രവർത്തകരുമായി പ്രദീപ് കുമാർ പങ്കുവച്ചെന്നാണ് വിവരം.

Also Read: 'ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നു'; മിൽമ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്‌

Last Updated : May 28, 2024, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.