ETV Bharat / state

മലപ്പുറത്തെ നിപ ബാധ; കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇന്ന് ആരോഗ്യ വകുപ്പിന്‍റെ സര്‍വെ - Nipah death Malappuram - NIPAH DEATH MALAPPURAM

ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായിരുന്ന 24കാരന്‍റെ മരണത്തോടെയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തത്തിന് ചികിത്സയില്‍ കഴിയവെയായിരുന്നു യുവാവിന്‍റെ മരണം.

NIPAH CASE MALAPPURAM  CONTAINMENT ZONES IN MALAPPURAM  NIPAH LATEST DEATH MALAPPURAM  മലപ്പുറം നിപ മരണം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 16, 2024, 10:44 AM IST

മലപ്പുറം : നിപ സ്ഥിരീകരണത്തെ തുടര്‍ന്ന് മലപ്പുറത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ ഇന്ന് ആരോഗ്യ വകുപ്പിന്‍റെ സര്‍വെ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഈ വാര്‍ഡുകളിലാണ് ആരോഗ്യ വകുപ്പിന്‍റെ സര്‍വെ. ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംഘമാണ് സര്‍വെ നടത്തുക. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളും മമ്പാട് ഏഴാം വാര്‍ഡുമാണ് ജില്ല ഭരണകൂടം കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരന് നിപ വൈറസ് ബാധയായിരുന്നു എന്ന് ഇന്നലെ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. യുവാവ് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉടന്‍ തന്നെ ജില്ല മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ഈ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ശനിയാഴ്‌ച രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു.

പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ശനിയാഴ്‌ച തന്നെ രൂപീകരിച്ചു. ഇതുകൂടാതെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്‌തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Also Read: മലപ്പുറത്ത് നിപ; ചികിത്സയിലിരിക്കെ മരിച്ച 24കാരന് നിപയെന്ന് ഔദ്യോഗിക സ്ഥിരീകരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.