ETV Bharat / state

കളിച്ച് പഠിക്കാം കണക്ക് ; ഈ കോഴിക്കോടന്‍ സ്‌കൂളിലെ 'കോണിക്‌സ് ബർഗ്' കയറിയിറങ്ങിയാല്‍ മനോഹരമാണ് മാത്‌സ്

ഈ ഗണിത പാർക്ക് ഒരു മാറ്റത്തിന്‍റെ തുടക്കമാണ്. കളികളിലൂടെയും, അല്‍പം കാര്യത്തിലൂടെയും കണക്കിനെ ഇവര്‍ ഇനി വരുതിയിലാക്കും.

author img

By ETV Bharat Kerala Team

Published : Mar 14, 2024, 3:10 PM IST

Nayarkuzhi govt hss  kozhikode chathamnagalam  maths park for students  teachers students
Nayarkuzhi government higher secondary school starts a Maths Park for students
കളിച്ച് പഠിക്കാം കണക്ക്

കോഴിക്കോട് : കണക്ക് വലിയ ഏടാകൂടമാണ് പല കുട്ടികൾക്കും. എന്നാൽ ഉള്ളറകളിലേക്ക് ഇറങ്ങിയാൽ ഇത്രയും ലളിതമായ ഒരു വിഷയം വേറെയില്ല താനും. കണക്കിന് നേരെ അന്തം വിട്ടുനിൽക്കുന്ന കുട്ടികള്‍ ഇനി പേടിക്കേണ്ട. ഈ വിഷയത്തെ ലളിതമാക്കി നൽകാന്‍ ഗണിത പാർക്ക് ഒരുക്കി വ്യത്യസ്‌തമാവുകയാണ് കോഴിക്കോട് ചാത്തമംഗലത്തുള്ള നായർകുഴി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂള്‍ (Maths Park).

സംസ്ഥാനത്ത് ആകെയുള്ള രണ്ട് ഗണിത പാർക്കുകളിൽ ഏറ്റവും മികച്ചതാണ് ചാത്തമംഗലം നായർകുഴി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ മുറ്റത്തേത്. ഏത് കുഴഞ്ഞുമറിഞ്ഞ കണക്കുകൾക്കും ഇവിടെ ഉത്തരമുണ്ട്. ഗണിത പാർക്ക് ഒരുക്കിയതോടെ കുട്ടികളും വലിയ സന്തോഷത്തിലാണ്.

പ്രയാസം നിറഞ്ഞ കണക്കുകളുടെ ഉത്തരം തേടി ഇനി ഇവര്‍ക്ക് എവിടെയും അലയേണ്ടതില്ല. പാർക്കിലേക്ക് കയറിയാൽ ഉത്തരം കുട്ടികൾക്ക് തന്നെ കണ്ടെത്താന്‍ സാധിക്കും. ഏഴ് പാലങ്ങൾ അടങ്ങിയ കോണിക്‌സ് ബർഗ് ബ്രിഡ്‌ജാണ് ഗണിത പാർക്കിലെ പ്രധാന പ്രത്യേകത. ഇതിലെ ഓരോ പാലങ്ങളിലും ഒരിക്കൽ മാത്രം കയറിയിറങ്ങി പൂർത്തീകരിക്കണമെങ്കിൽ അല്‍പം ബുദ്ധിയും, കൗശലവും പ്രകടിപ്പിക്കണം. കുട്ടികളുടെ ചിന്താശേഷിയെ കോണിക്‌സ് ബർഗ് ബ്രിഡ്‌ജ് വികസിപ്പിക്കുന്നു.

ഇതിനുപുറമെ ഗുണനവും, ഹരണവും, കൂട്ടലും, കിഴിക്കലും, ശതമാന കണക്കും അങ്ങനെ എല്ലാം ഇവിടെ പാർക്കിലെത്തിയാൽ ലളിതമായി പഠിക്കാം. ചിഹ്നങ്ങൾക്കും അടയാളങ്ങൾക്കും എല്ലാം പ്രത്യേക സ്ഥാനങ്ങളുമുണ്ട് ഈ ഗണിത പാർക്കിൽ (Nayarkuzhi government higher secondary school).

കളിപ്പിച്ചും, പഠിപ്പിച്ചും കുട്ടികള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി അധ്യാപകരും കൂടെയുണ്ട്. ഗണിത പാർക്ക് വന്നതോടെ വിദ്യാര്‍ഥികളില്‍ നല്ല മാറ്റം ഉണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. പാര്‍ക്കിലൂടെ കളിച്ച് കണക്ക് പഠിക്കാന്‍ തുടങ്ങിയതോടെ പിന്നിലായിരുന്ന പലരും ഇന്ന് ഈ വിഷയത്തില്‍ പുലികളാണ്. ഈ ഗണിത പാര്‍ക്ക് കണക്കിനോടുള്ള കുട്ടികളുടെ ഭയം കുറയ്ക്കാനും, ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കാരണമായിട്ടുണ്ടെന്നാണ് അധ്യാപകരുടെ അഭിപ്രായം.

ഇനി മുതൽ കണക്കിനെ മറ്റ് ഏതൊരു എളുപ്പ വിഷയങ്ങൾക്കും ഒപ്പം കാണാൻ നായർ കുഴി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കാവും. ഈ ഗണിത പാർക്ക് അങ്ങനെ ഒരു മാറ്റത്തിന്‍റെ തുടക്കമാവുകയാണ്. കളികളിലൂടെയും അല്‍പം കാര്യത്തിലൂടെയും ഇവര്‍ ഓരോരുത്തരും കണക്കിനെ ഇനി വരുതിയിലാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.